ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക്ക് പൗരൻ പിടിയിൽ

ഗുജറാത്തിലെ ബനസ്‌കന്ത അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ പൗരൻ പിടിയിൽ. നഗർപാർക്കർ സ്വദേശി ദയാ റാം എന്നയാളാണ് പിടിയിലായതെന്ന് അതിർത്തി സുരക്ഷാ സേന അറിയിച്ചു. ചൊവ്വാഴ്ച നടേശ്വരി ബോർഡർ ഔട്ട് പോസ്റ്റിന് സമീപത്തെ ഗേറ്റ് ചാടി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് ബിഎസ്എഫ് പ്രസ്താവിച്ചു.
മാർച്ച് 24ന് പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്താൻ ശ്രമിച്ച പാകിസ്താൻ ഡ്രോൺ ബിഎസ്എഫ് കണ്ടെടുത്തിരുന്നു. ഓസ്ട്രിയൻ നിർമ്മിത അഞ്ച് ഗ്ലോക്ക് പിസ്റ്റളുകളും 10 മാഗസിനുകളും 91 റൗണ്ട് വ്യത്യസ്ത കാലിബർ ബുള്ളറ്റുകളുമാണ് ഡ്രോണിൽ ഉണ്ടായിരുന്നത്.
Story Highlights: BSF apprehends Pakistani citizen trying to enter India
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here