മുൻ ഭർത്താവിനെ വെട്ടിക്കൊന്നു; കഷണങ്ങളാക്കി ബീച്ചിൽ രണ്ട് തവണയായി കുഴിച്ചിട്ടു; ലൈംഗികതൊഴിലാളിയായ ഭാര്യ അറസ്റ്റിൽ

തമിഴ്നാട് പുതുക്കോട്ടയിൽ മുൻ ഭർത്താവിനെ യുവതി വെട്ടിക്കൊന്നു. കഷണങ്ങളാക്കിയ മൃതദേഹം രണ്ട് തവണയായി ബീച്ചിൽ കുഴിച്ചിട്ടു. ചെന്നൈ എയർപോർട്ടിലെ ജീവനക്കാരൻ ജയന്തനാണ് കൊല്ലപ്പെട്ടത്. ലൈംഗികതൊഴിലാളിയായ പുതുക്കോട്ട ആലവയൽ സ്വദേശി ഭാഗ്യലക്ഷ്മിയെ പൊലിസ് അറസ്റ്റു ചെയ്തു. Ex-wife killed husband
വിഴിപ്പുരം സ്വദേശിയായ ജയന്തൻ, ചെന്നൈ എയർപോർട്ടിലെ സ്വകാര്യ എയർലൈൻസ് കന്പനിയിലെ ജീവനക്കാരനാണ്. നങ്കനല്ലൂരിൽ സഹോദരിയ്ക്ക് ഒപ്പമാണ് താമസം. മാർച്ച് 18ന് ജോലിയ്ക്കു ശേഷം, വിഴിപ്പുരത്തേയ്ക്ക് പോകുമെന്നായിരുന്നു സഹോദരിയോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് കാണാതായി. ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതോടെയാണ് സഹോദരി നങ്കനല്ലൂർ പൊലിസിൽ പരാതി നൽകിയത്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പുതുക്കോട്ടയിലെ ഭാഗ്യലക്ഷ്മിയുമായി സംസാരിച്ചതായി മനസിലായി. തുടർന്നാണ് പൊലിസ് ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്തത്.
ലൈംഗീകതൊഴിലാളിയായ ഭാഗ്യലക്ഷ്മിയുമായി ജയന്തന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം പിന്നീട് പ്രണയമായി മാറി. 2020ൽ വീട്ടുകാർ അറിയാതെ ജയന്തൻ, ഭാഗ്യലക്ഷ്മിയെ വിവാഹം കഴിച്ചു. എന്നാൽ 2021 ജനുവരിയിൽ ഭാഗ്യലക്ഷ്മി ജയന്തനെ ഉപേക്ഷിച്ചു. പലതവണ ഒരുമിച്ച് ജീവിയ്ക്കാൻ ജയന്തൻ യുവതിയെ ക്ഷണിച്ചിരുന്നു. എന്നാൽ അവർ സമ്മതിച്ചില്ല. തുടർന്നാണ് മാർച്ച് 18ന് ജയന്തൻ പുതുക്കോട്ടയിലെത്തിയത്. ഇവിടെ വച്ചുണ്ടായ തർക്കത്തിനൊടുവിലാണ്, സുഹൃത്തായ ശങ്കറിൻ്റെ സഹായത്തോടെ ഭാഗ്യലക്ഷ്മി ജയന്തനെ വെട്ടിക്കൊലപ്പെടുത്തിയത്.
Read Also: ഓടുന്ന കാറിൽ 19-കാരിക്ക് കൂട്ടബലാത്സംഗം; നാലുപേർ അറസ്റ്റിൽ
മൃതദേഹം കഷണങ്ങളാക്കിയ ശേഷം, പൊളിത്തീൻ കവറിൽ കെട്ടി 20ന് രാവിലെ ബസിൽ കയറി ചെന്നൈ ഈസിആർ റോഡിലെ കോവളം ബീച്ച് പരിസരത്ത് കുഴിച്ചിട്ടു. അതിനു ശേഷം പുതുക്കോട്ടയിലേയ്ക്ക് തന്നെ മടങ്ങി. 26ന് തലയും മറ്റ് ശരീരഭാഗങ്ങളും കാറിൽ കയറ്റിക്കൊണ്ട് വന്ന് ബീച്ചിൽ തന്നെ കുഴിച്ചിട്ടുവെന്നും ഭാഗ്യലക്ഷ്മി പൊലിസിനോടു സമ്മതിച്ചു. ഭാഗ്യലക്ഷ്മിയെയും സുഹൃത്ത് ശങ്കറിനെയും പൊലിസ് അറസ്റ്റു ചെയ്തു. ഇസിആർ റോഡിൽ മൃതദേഹം മറവുചെയ്യാൻ സഹായിച്ച ആളെ കുറിച്ച് പൊലിസ് അന്വേഷിച്ചു വരികയാണ്. അടുത്ത ദിവസം തന്നെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുമെന്നും പൊലിസ് അറിയിച്ചു.
Story Highlights: Ex-wife killed husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here