Advertisement

വിജയക്കുതിപ്പ് തുടരാൻ രാജസ്ഥാൻ റോയൽസ്; ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ

April 5, 2023
Google News 1 minute Read
punjab kings vs rajasthan royals

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ലെ എട്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് സഞ്ജുവും ടീമും ഇന്ന് ഇറങ്ങുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 7 റൺസിന് പരാജയപ്പെടുത്തിയ പഞ്ചാബും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാത്രി 7.30 ഗുവാഹത്തി ബരാസ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

സൺറൈസേഴ്സിനെതിരായ ആദ്യ മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ റോയൽസ് വിജയക്കുതിപ്പ് തുടരാനാണ് ലക്ഷ്യമിടുന്നത്. ടീമിന്റെ ഉജ്ജ്വല ഫോമിന്റെ തെളിവായിരുന്നു കഴിഞ്ഞ കളിയിലെ രാജസ്ഥാന്റെ പ്രകടനം. ഇംഗ്ലണ്ടിനെ ലോക ചാമ്പ്യനാക്കിയ ജോസ് ബട്ട്ലർ തന്നെയാണ് പ്രധാന കരുത്ത്. നായകൻ സഞ്ജു സാംസൺ, ഷിമ്രാൻ ഹെറ്റ്മെയർ, ദേവദത്ത് പടിക്കൽ, റിയാൻ പരാഗ് തുടങ്ങിയ പ്രതിഭാധനന്മാർ കൂടി ചേരുന്നതോടെ ബാറ്റിംഗ് നിരയ്ക്ക് ഏത് ബൗളിംഗ് നിരയെയും തകർക്കാനാകും.

ആദ്യ മത്സരത്തിൽ രാജസ്ഥാനു വേണ്ടി ബട്‌ലറും ജയ്‌സ്വാളും തകർപ്പൻ ബാറ്റിംഗാണ് നടത്തിയത്. ഇതിന് പിന്നാലെ സഞ്ജു സാംസണും അർധസെഞ്ചുറി നേടി. ഈ മൂന്ന് ബാറ്റ്‌സ്മാൻമാരും പഞ്ചാബ് ബൗളർമാർക്കു മുന്നിൽ വലിയ വെല്ലുവിളിയാകും. ഇവരെക്കൂടാതെ മധ്യനിരയിൽ ബാറ്റിംഗിന് കരുത്തേകുന്നത് ദേവദത്ത് പടിക്കലാണ്. അവസാന ഓവറിൽ ഷിമ്‌റോൺ ഹെറ്റ്‌മയറും റിയാൻ പരാഗും റൺ ഒഴുക്ക് വർധിപ്പിക്കാൻ കെൽപ്പുള്ളവരാണ്.

രാജസ്ഥാൻ സ്പിന്നർമാർ ഈ മത്സരത്തിൽ പഞ്ചാബ് ബാറ്റ്സ്മാൻമാർക്ക് വലിയ വെല്ലുവിളിയാകും. പഞ്ചാബിന്റെ ബാറ്റിംഗ് ഓർഡറും വളരെ ശക്തമാണ്. ശിഖർ ധവാനൊപ്പം ഭാനുക രാജപക്‌സെയെപ്പോലുള്ള ബാറ്റ്‌സ്മാൻമാരും പഞ്ചാബ് ടീമിലുണ്ട്. എന്നാൽ മറുവശത്ത് രാജസ്ഥാൻ റോയൽസിന് ആർ.അശ്വിൻ, യുസ്വേന്ദ്ര ചാഹൽ തുടങ്ങിയ മികച്ച സ്പിന്നർമാർ ഉണ്ട്. ആദ്യ മത്സരത്തിൽ യുസ്വേന്ദ്ര ചാഹൽ 4 വിക്കറ്റ് വീഴ്ത്തി. ഇത്തരമൊരു സാഹചര്യത്തിൽ ഇരു ടീമുകളും തമ്മിൽ കടുത്ത മത്സരമാണ് ഇന്ന് കാണാനാവുക.

Story Highlights: punjab kings vs rajasthan royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here