ഖത്തറിൽ ജനസംഖ്യ 30 ലക്ഷം കടന്നു

ഖത്തറിന്റെ ജനസംഖ്യ 30 ലക്ഷം കടന്നു. പ്ലാനിങ്-സ്റ്റാറ്റിസ്റ്റിക് അതോറിറ്റി പ്രസിദ്ധപ്പെടുത്തിയ കണക്കിൽ 30,05,069 പേരാണ് മാർച്ച് അവസാനിച്ചപ്പോൾ രാജ്യത്ത് ഉള്ളത്. വാർഷിക വർധന 6.3 ശതമാനമാണ് രേഖപെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ 28,26,286 ആയിരുന്നു ജനസംഖ്യ. മൊത്തം ജനസംഖ്യയിൽ 21,62,870 പേർ പുരുഷന്മാരും 8,42,199 പേർ സ്ത്രീകളുമാണ്. മാസാടിസ്ഥാനത്തിലും ഗണ്യമായ വർധനയാണുള്ളത്. ( Qatars population exceeds 30 lakhs )
75 ശതമാനമാണ് കഴിഞ്ഞ ഫെബ്രുവരിയേക്കാൾ മാർച്ചിലെ ജനസംഖ്യ. 29,82,631 പേരാണ് ഫെബ്രുവരിയിൽ രാജ്യത്ത് ഉണ്ടായിരുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്വദേശി, പ്രവാസി ആളുകളുടെ കണക്കാണിത്. ഇതിൽ മാർച്ചിൽ രാജ്യത്തിന് പുറത്തു പോയിരിക്കുന്ന സ്വദേശി, പ്രവാസികളെ ഉൾപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഒക്‌ടോബറിലാണ് ജനസംഖ്യ ആദ്യമായി 30 ലക്ഷം കടന്നത്. 30,20,080 പേരായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിലാണ് ജനസംഖ്യ വർധിച്ചത്. ലോകകപ്പുമായി ബന്ധപ്പെട്ട ജോലിക്കു വേണ്ടി ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി പേരാണ് ദോഹയിലെത്തിയത്.
Story Highlights: Qatars population exceeds 30 lakhs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here