സങ്കടം വരുമ്പോള്‍ അവരും കരയും; സസ്യങ്ങളെക്കുറിച്ച് സുപ്രധാന കണ്ടെത്തലുമായി ഗവേഷകര്‍

ചിരിക്കുവാനും കരയുവാനും മനുഷ്യനടങ്ങുന്ന ചലിക്കുന്ന ജീവികള്‍ക്ക് മാത്രമാണോ കഴിവുള്ളത് ? ആ അറിവിനെ തിരുത്തിക്കുറിക്കുന്ന ഒരു കണ്ടെത്തലുമായാണ് ശാസ്ത്രലോകം ഇന്ന് ലോകത്തിനു മുന്‍പില്‍ എത്തിയിരിക്കുന്നത്. ടെല്‍ അവിവ് യൂണിവേഴ്‌സിറ്റിയുടെ കണ്ടെത്തലുകള്‍ പറയുന്നത് ചെടികളും സമ്മര്‍ദ്ദം മൂലം കരയാറുണ്ട് എന്നാണ്. പ്രകൃതി വസന്തകാലത്തെ വരവേല്‍ക്കുന്ന ഈ സമയത്താണ് ഇത്തരമൊരു കണ്ടെത്തലുമായി ശാസ്ത്രലോകം എത്തുന്നത്. (Stressed Plants Cry and Some Animals Can Probably Hear Them)
മനുഷ്യനാല്‍ കേള്‍ക്കാന്‍ സാധിക്കുന്നില്ലെങ്കിലും സസ്യങ്ങള്‍ സംസാരിക്കാറുണ്ടെന്നും സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ അവ കരയുമെന്നും പഠനം പറയുന്നു. ഗവേഷകര്‍ പറയുന്നതെന്തെന്നാല്‍ ഓരോ ചെടികളിലും ഓരോ തരത്തിലാകും സമ്മര്‍ദ്ദമുണ്ടാകുന്നത്, അതിനനുസരിച്ചു അവ പല തരത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നു. മനുഷ്യനാല്‍ കേള്‍ക്കാന്‍ സാധിക്കുന്നില്ല എങ്കിലും ചെറു പ്രാണികള്‍ക്കും വവ്വാല്‍, എലി മുതലായ ജീവികള്‍ക്കും ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കാനാകും എന്നാണ് നിഗമനം.
Read Also: ബോൾ ചെയ്യാൻ തീരുമാനമെടുത്ത് സഞ്ജു; രാജസ്ഥാനെതിരെ പഞ്ചാബ് ബാറ്റ് ചെയ്യും
അള്‍ട്രാസോണിക് മൈക്രോഫോണുകളുടെ സഹായത്തോടെയാണ് മനുഷ്യന് അന്യമായ ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുന്നത്. നമുക്ക് ചുറ്റുമുള്ള ലോകം സസ്യങ്ങളാലും അവരുടെ സംസാരത്താലും നിറഞ്ഞതാണെന്ന് ഈ കണ്ടെത്തല്‍ പറയുന്നു. തക്കാളി,പുകയില മുതലായ ചെടികളില്‍ നടത്തിയ പഠനങ്ങളുടെ ഫലമായാണ് ഈ കണ്ടെത്തലുകള്‍.
Story Highlights: Stressed Plants Cry and Some Animals Can Probably Hear Them
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here