Advertisement

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്

April 6, 2023
Google News 2 minutes Read
anil antony joins bjp

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്. ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് പിന്നാലെയാണ് അനിൽ ആന്റണി തീരുനത്തിലെത്തിയത്. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കും.മൂന്ന് മാണിയോട് കൂടി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.(Anil k antony joins with bjp)

ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. അനിൽ ആന്റണിയുടെ സാന്നിധ്യം കൂടുതൽ ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഷ്ട്രീയമായി കേരളത്തിൽ ഇത് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തൽ.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ഭാഗമായാകും അനിൽ ആന്റണി പ്രവർത്തിക്കുക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 3 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ അറിയിക്കും. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്ററുമായിരുന്നു. ബിബിസി വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസുമായി തെറ്റി, പദവികള്‍ രാജിവച്ചു.

Story Highlights: Anil k antony joins with bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here