Advertisement

ബംഗളൂരുവിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കൾ അടിച്ചു കൊന്നു

April 6, 2023
Google News 2 minutes Read
Bengaluru man assaulted by techies for objecting to ‘loud music’ dies

ബംഗളൂരുവിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കൾ അടിച്ചു കൊന്നു. ബംഗളൂരു നഗരത്തിലെ വിജ്ഞാൻ നഗറിലാണ് സംഭവം. കേസിൽ ഐടി ജീവനക്കാരായ മൂന്നുപേരെ എച്ച്എഎൽ പൊലിസ് അറസ്റ്റു ചെയ്തു. വിജ്ഞാൻ നഗറിലെ ലോയിഡാണ് കൊല്ലപ്പെട്ടത്. കേസിൽ, ഒഡീഷ സ്വദേശികളായ റാം, ബസുദേവ്, അഭിഷേക് എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മദ്യലഹരിയിൽ പുലർച്ചെ മൂന്നു മണിയ്ക്ക് ഉച്ചത്തിൽ പാട്ടുവച്ചതാണ് തർക്കത്തിന് കാരണമായത്. ഉച്ചത്തിലുളള ശബ്ദം കാരണം, ലോയിഡിൻ്റെ രോഗിയായ അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതിനാലാണ് ശബ്ദം കുറയ്ക്കാൻ ലോയിഡ് ആവശ്യപ്പെട്ടത്.

Read Also: മുൻ ഭർത്താവിനെ വെട്ടിക്കൊന്നു; കഷണങ്ങളാക്കി ബീച്ചിൽ രണ്ട് തവണയായി കുഴിച്ചിട്ടു; ലൈംഗികതൊഴിലാളിയായ ഭാര്യ അറസ്റ്റിൽ

ഇതിൽ പ്രകോപിതരായ യുവാക്കൾ ലോയിഡിനെ ക്രൂരമായി മർദിയ്ക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ലോയിഡിൻ്റെ സഹോദരിയ്ക്കും മർദനമേറ്റു. അവശനിലയിലായ ലോയിഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു. സമീപത്തെ ഫ്ളാറ്റിലുണ്ടായിരുന്നവരാണ് യുവാക്കൾ മർദിയ്ക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. അറസ്റ്റു ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

Story Highlights: Bengaluru man assaulted by techies for objecting to ‘loud music’ dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here