‘നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകൾക്കും വീക്ഷണങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷം’; അനിൽ കെ ആന്റണി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകൾക്കും വീക്ഷണങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമെന്ന് അനിൽ കെ ആന്റണി. ഡൽഹിയിൽ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അനിൽ ആന്‍റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു. ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്‍റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്.(Happy to be with bjp and narendra modi says anil k antony)
‘ഇന്ന് ഭാരതീയ ജനത പാർട്ടിയുടെ നാലാം സ്ഥാപന ദിവസത്തിൽ തന്നെ ഭാരതത്തിന് വേണ്ടി പ്രവർത്തിക്കാനും. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകൾക്കും വീക്ഷണങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനും ബിജെപി നേതൃത്വം അവസരം നൽകി. ഇന്ന് ബിജെപിയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ അനുവദിച്ച നേതൃത്വത്തോട് നന്ദി അറിയിക്കുന്നു’-അനിൽ കെ ആന്റണി. കോൺഗ്രസ് ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുന്നു എന്നായിരുന്നു അനില്‍ ആന്‍റണിയുടെ വിമര്‍ശനം.
എന്നാല്‍, ബിജെപി രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടാണ് മോദിക്കുള്ളതെന്നും അനില്‍ ആന്‍റണി പറഞ്ഞു. പിതാവിനോടുള്ള സ്നേഹവും ബഹുമാനവും അതുപോലെ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
ഹൈന്ദവ വിഭാഗത്തിൽ നിന്ന് അല്ലാത്തവരെ ബി ജെ പി അംഗീകരിക്കുന്നില്ലെന്ന വിമർശനത്തിന് മറുപടിയാണ് അനിൽ ആൻ്റണിയുടെ പ്രവേശനമെന്നും മുരളീധരൻ പറഞ്ഞു. ബിജെപിയുടെ സ്ഥാപകദിനമായ ഇന്ന് സന്തോഷകരമായ സുദിനമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Story Highlights: Happy to be with bjp and narendra modi says anil k antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here