Advertisement

വീട്ടിലുണ്ടാക്കിയ ചിക്കൻ കറി കഴിക്കാൻ നൽകാത്തതിനെ ചൊല്ലി തർക്കം; മകനെ കൊലപ്പെടുത്തി പിതാവ്

April 6, 2023
Google News 2 minutes Read
Karnataka Man Kills Son In Fight Over Chicken Curry

വീട്ടിലുണ്ടാക്കിയ ചിക്കൻ കറി കഴിക്കാൻ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മകനെ കൊലപ്പെടുത്തി പിതാവ്. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ സുള്ളിയ താലൂക്കിലെ ഗുട്ടിഗറിലാണ് സംഭവം. ( Karnataka Man Kills Son In Fight Over Chicken Curry )

ചൊവ്വാഴ്ചയാണ് 32 വയസുകാരനായ ശിവറാം ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നത്. അന്നേ ദിവസം വീട്ടിലുണ്ടാക്കിയ ചിക്കൻ കറി ശിവറാം വരുന്നതിന് മുൻപേ തന്നെ പിതാവ് കഴിച്ച് തീർത്തിരുന്നു. തനിക്ക് ചിക്കൻ കറി നൽകാത്തതിനെ ചൊല്ലി ശിവറാമാണ് വാക്ക് തർക്കം ആരംഭിച്ചത്. തുടർന്ന് അച്ഛൻ കൈയിൽ കിട്ടിയ തടികഷ്ണം ഉപയോഗിച്ച് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.

സംഭവത്തിൽ സുബ്രഹ്‌മണ്യ പൊലീസ് ശിവറാമിന്റെ അച്ഛനെ അറസ്റ്റ് ചെയ്തു. ശിവറാമിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Story Highlights: Karnataka Man Kills Son In Fight Over Chicken Curry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here