വായ്പകൾ എടുത്തിട്ടുള്ളവർക്ക് ആശ്വാസം; റിപ്പോ നിരക്കിൽ മാറ്റമില്ല; ഭവന-വാഹന പലിശ നിരക്കുകൾ ഉടൻ ഉയരില്ല

ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് ആറര ശതമാനമായി തുടരും. മേയ് വരെ സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ( repo rate remains unchanged )
രാജ്യാന്തര ബാങ്ക് തകർച്ചകളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ബാങ്കിംഗ് മേഖലയുടെ സ്ഥിരത നില നിർത്താൻ ലക്ഷ്യമിട്ടാണ് തീരുമാനം. വായ്പകൾ എടുത്തിട്ടുള്ളവർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് ആർബിഐ നടത്തിയിരിക്കുന്നത്. റിപ്പോ നിരക്ക് ഉയരാത്തതുകൊണ്ട് ഭവന-വാഹന പലിശ നിരക്കുകൾ ഉടൻ ഉയരില്ല. 2023 ന്റെ ആദ്യപാദം മെച്ചപ്പെട്ടതാണെന്ന് റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു.
ഇന്ത്യയിലെ ബാങ്കിംഗ്-നോൺ ബാങ്കിംഗ് മേഖല ആരോഗ്യകരമായാണ് മുന്നോട്ട് പോകുന്നതെന്നും അതുകൊണ്ട് തന്നെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ 7 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ആർബിഐ ഗവർണർ പറഞ്ഞു.
Story Highlights: repo rate remains unchanged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here