Advertisement

കിണറ്റിൽ വീണ സഹോദരനെ രക്ഷിച്ച് 8 വയസുകാരി; പിന്നലെ ആരോഗ്യമന്ത്രിയുടെ വക സമ്മാനമെത്തി

April 6, 2023
Google News 3 minutes Read
veena george calls diya

കിണറ്റില്‍ വീണ രണ്ടു വയസുകാരനായ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിക്ക് സമ്മാനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കിണറ്റില്‍ ഇവാനിനെ മൂത്ത സഹോദരിയായ 8 വയസുകാരി ദിയയാണ് രക്ഷിച്ചത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ കുട്ടിക്ക് തന്റെ വകയൊരു മധുരം നല്‍കാന്‍ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ.ജിതേഷിനോട് മന്ത്രി പറഞ്ഞു.(Sister bravely rescued two year old brother fell into well)

സൂപ്രണ്ട് നേരിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് മിഠായിപ്പൊതി കൈമാറിയത്. ഡോക്ടറുടെ ഫോണില്‍ വിഡിയോ കോൾ ചെയ്ത മന്ത്രി, ദിയയുമായി സംസാരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ദിയയുടെ സഹോദരനോടുള്ള സ്‌നേഹം തന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നതായി മന്ത്രി പറഞ്ഞു. കുട്ടികളുടെ അമ്മയുമായും മന്ത്രി സംസാരിച്ചു.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്കാണ് ഇവാന്‍ വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി അനുജനെ ഉയര്‍ത്തിയ ശേഷം പൈപ്പില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഓടിയെത്തിയ പ്രദേശവാസികള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ഇരുവരെയും മുകളില്‍ എത്തിക്കുകയായിരുന്നു.

Story Highlights: Sister bravely rescued two year old brother fell into well

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here