Advertisement

ചില കോടതികളില്‍ നിന്ന് അന്യായ വിധികള്‍ ഉണ്ടാകുന്നു; ജനപ്രീതിക്ക് വേണ്ടിയെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

April 7, 2023
Google News 2 minutes Read
court-pronounces-verdicts-for-popularity-slams-mar-george-alencherry

ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്നാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറയുന്നത്.മാധ്യമപ്രേരണയാലോ ജനപ്രീതിക്കോ വേണ്ടിയാകാം അന്യായവിധികൾ എഴുതുന്നത്. ചിലപ്പോഴത് ജുഡീഷ്യൽ ആക്റ്റിവിസമെന്ന പ്രതിഭാസമാകാമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി ദിന സന്ദേശത്തില്‍ പറഞ്ഞു.(Court pronounces verdicts for popularity mar george alencherry)

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

അതേസമയം, വികസനത്തിന്‍റെ പേരിൽ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്ന വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ദുഃഖവെള്ളി സന്ദേശത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ഗോഡൗണുകളിൽ കഴിയേണ്ടി വരുന്നു. പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുന്നുവെന്നും കുത്തകകൾക്കുവേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്നും തോമസ് ജെ. നെറ്റോ വിമർശിച്ചു.

Story Highlights: Court pronounces verdicts for popularity mar george alencherry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here