Advertisement

എലത്തൂർ ട്രെയിൻ തീവയ്പ്പ്; ഷാരൂഖിന്റെ ഡയറിയിലുള്ളത് ഹാന്‍ഡ്ലറുടെ ചോദ്യങ്ങളും ഉത്തരങ്ങളും, അടിമുടി ദുരൂഹം

April 7, 2023
Google News 3 minutes Read
Elathur train fire; Intelligence Bureau found Shahrukh's diary

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരൂഖ് ഒറ്റയ്ക്കല്ലെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. ഷാരൂഖിന്റെ ഡയറിയും ഫോണുകളും ഐബി സംഘം പരിശോധിക്കുകയാണ്. ഷാരൂഖിന് പിന്നില്‍ ‘ഹാന്‍ഡ്ലര്‍’ ഉണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ നിഗമനം. ‘ഹാന്‍ഡ്ലറുടെ’ താല്‍പര്യ പ്രകാരമാണ് കേരളം തെരഞ്ഞെടുത്തതെന്നും കണ്ടെത്തിയിട്ടുണ്ട്. ഷാരൂഖ് ഡയറിയെഴുത്ത് തുടങ്ങിയത് 2021 അവസാനമാണെന്നും ഡയറി അടിമുടി ദുരൂഹമാണെന്നും ഐബി സംഘം വെളിപ്പെടുത്തുന്നു. ( Elathur train fire; Intelligence Bureau found Shahrukh’s diary ).

ഡയറിയിലുള്ളത് ഷാരൂഖിനോടുള്ള ഹാന്‍ഡ്ലറുടെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ്. മതപരമായ ദിനചര്യയടക്കം ഡയറിയില്‍ രേഖപ്പെടുത്തി ഹാന്‍ഡ്ലര്‍ക്ക് ഫോട്ടോയെടുത്ത് അയച്ചു നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഡയറികള്‍ ഉണ്ടാകുമെന്നുമാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ നിഗമനം. ട്രെയിൻ തീവയ്പ്പ് കേസിൽ കൂടുതൽ അന്വേഷണത്തിനായി എൻഐഎ സംഘം കോഴിക്കോട്ടെത്തിയിട്ടുണ്ട്. ഡി ഐ ജി മഹേഷ്‌കുമാർ കാളിരാജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കോഴിക്കോട്ടെത്തി. പ്രതി ഷാറൂഖ് സൈഫിയെ എൻഐഎ വിശദമായി ചോദ്യം ചെയ്യും.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

മുഖ്യമന്ത്രി പിണറായി വിജയനുമായും അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി. എഡിജിപി എം ആർ അജിത് കുമാർ, റെയ്ഞ്ച് ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. അന്വേഷണത്തിന്റെ സ്ഥിതി വിവരങ്ങൾ അന്വേഷണ സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

അതിനിടെ, ട്രെയിൻ അക്രമണത്തിനിടെ മരിച്ച റഹ്മത്ത്, നൗഫിക് എന്നിവറുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി. പ്രതി ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്ന് ഇന്റലിജിൻസ് ബ്യുറോ പ്രതിയുടെ ഡയറിയും ഫോണും ഐ ബി സംഘം പരിശോധിച്ചു. മറ്റാരുടെയോ നിർദേശപ്രകാരമാണ് ഡയറി എഴുതിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Story Highlights: Elathur train fire; Intelligence Bureau found Shahrukh’s diary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here