Advertisement

ട്രെയിൻ തീവയ്പ്പ് കേസ്; മുഖ്യമന്ത്രിയെ കണ്ട് അന്വേഷണ സംഘം; പ്രതി ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്ന് നിഗമനം

April 7, 2023
Google News 2 minutes Read
nia meet pinarayi vijayan on elathur case

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ കൂടുതൽ അന്വേഷണത്തിനായി എൻഐഎ സംഘം കോഴിക്കോട്ടെത്തി. ഡി ഐ ജി മഹേഷ്‌കുമാർ കാളിരാജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കോഴിക്കോട്ടെത്തി. പ്രതി ഷാറൂഖ് സൈഫിയെ എൻഐഎ വിശദമായി ചോദ്യം ചെയ്യും.(Elathur train fire investigation team met pinarayi vijayan)

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി അന്വേഷണ സംഘം. എഡിജിപി എം ആർ അജിത് കുമാർ, റെയ്ഞ്ച് ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. അന്വേഷണത്തിന്റെ സ്ഥിതി വിവരങ്ങൾ അന്വേഷണ സംഘം ഖ്യമന്ത്രിയെ ധരിപ്പിച്ചു. അതിനിടെ, ട്രെയിൻ അക്രമണത്തിനിടെ മരിച്ച റഹ്മത്ത്, നൗഫിക് എന്നിവറുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

പ്രതി ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്ന് ഇന്റലിജിൻസ് ബ്യുറോ പ്രതിയുടെ ഡയറിയും ഫോണും ഐ ബി സംഘം പരിശോധിച്ചു. മറ്റാരുടെയോ നിർദേശപ്രകാരമാണ് ഡയറി എഴുതിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Story Highlights: Elathur train fire investigation team met pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here