Advertisement

അദാനി വിഷയത്തില്‍ പ്രതിപക്ഷനിരയില്‍ ഭിന്നത; ജെപിസി അന്വേഷണത്തോട് യോജിപ്പില്ലെന്ന് ശരദ് പവാര്‍

April 7, 2023
Google News 3 minutes Read
Hindenburgs Adani report seems targeted says Sharad Pawar

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നതിനെതിരെ പ്രതിപക്ഷനിരയില്‍ ഭിന്നത. ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ അദാനിയ്‌ക്കെതിരെ ജെപിസി അന്വേഷണം നടത്തുന്നതില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വിയോജിപ്പ് അറിയച്ചതോടെയാണ് ഭിന്നത രൂക്ഷമാകുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാന പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നില്ലെന്ന് ശരദ് പവാര്‍ വിമര്‍ശിച്ചു. അംബാനിയേയും അദാനിയേയും വിമര്‍ശിക്കുന്നത് ഉചിതമായി തോന്നുന്നില്ലെന്നും ശരദ് പവാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (Hindenburgs Adani report seems targeted says Sharad Pawar)

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം കൂടുതല്‍ ശക്തമായതിന് പിന്നാലെയാണ് അദാനി വിഷയത്തില്‍ ശരദ് പവാര്‍ എതിര്‍സ്വരമുയര്‍ത്തുന്നത്. അദാനി ഗ്രൂപ്പ് കരുവാക്കപ്പെടുന്നുവെന്ന് സൂചിപ്പിച്ചാണ് ശരദ് പവാറിന്റെ പ്രതികരണം. എന്‍ടിവിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദാനി ഗ്രൂപ്പിനെതിരെ ജെപിസി അന്വേഷണം ആവശ്യമില്ലെന്ന് പവാര്‍ വ്യക്തമാക്കിയത്.

Read Also: പ്രതിയുടെ രേഖാചിത്രം വരയ്ക്കുന്ന പൊലീസുകാരന്‍ ശ്രദ്ധിക്കുന്നത് എന്തൊക്കെ? അനുഭവങ്ങള്‍ വിവരിച്ച് അജിത് കുമാര്‍

ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തിന് രാജ്യത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അമിത പ്രാധാന്യം നല്‍കിയെന്നാണ് ശരദ് പവാറിന്റെ വിമര്‍ശനം. പ്രതിപക്ഷത്തിന്റെ ശ്രദ്ധ കൂടുതല്‍ ആവശ്യമുള്ള ഒട്ടേറെ ജനകീയ വിഷയങ്ങള്‍ വേറെയുണ്ട്. അദാനി ഗ്രൂപ്പ് എന്തെങ്കിലും ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ട എന്നല്ല. പക്ഷേ വന്‍കിട വ്യവസായങ്ങളെ ലക്ഷ്യം വയ്ക്കുന്ന ‘അദാനി-അംബാനി’ വിമര്‍ശനങ്ങളോട് യോജിക്കാന്‍ സാധിക്കില്ലെന്നും ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയായിരിക്കുമെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: Hindenburgs Adani report seems targeted says Sharad Pawar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here