എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്‌നിക്കോല തെയ്യം അവതരിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്‌നിക്കോല തെയ്യം അവതരിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ചിറക്കൽ പെരുങ്കളിയാട്ടത്തിലാണ് വിദ്യാർത്ഥി തെയ്യം അവതരിപ്പിച്ചത്. ( kannur agnikolam child rights commission )
സംഭവം വിവാദമായതിനെ തുടർന്ന് ബാലാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, എന്നിവർക്കാണ് നിർദ്ദേശം.
കണ്ണൂരിലാണ് കേസിനാസ്പദമായ സംഭവം. തെയ്യം കെട്ടിയ പയ്യന് പ്രായം 14 വയസായിരുന്നു. അഗ്നിക്കോലത്തിന് പൊള്ളലേൽ ഏൽക്കാതിരിക്കാൻ ഇളയ തെങ്ങോലയും, വാഴപ്പോളയും കൊണ്ടുള്ള ഒരു കവചം മാത്രമാകും ഉണ്ടാവുക.
Story Highlights: kannur agnikolam child rights commission
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here