ഇങ്ങനെ ചിന്തിച്ച് കാടുകയറിപ്പോകല്ലേ; വിജയ് ദേവരക്കൊണ്ടയുമായി ലിവിങ് ടുഗെതറെന്ന അഭ്യൂഹത്തിന് രശ്മികയുടെ മറുപടി

സിനിമയില്‍ സൗത്തിലെ പലരുടേയും ഇഷ്ട ജോഡിയാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. സിനിമയിലെ ഇരുവരുടേയും രസതന്ത്രം പരീക്ഷിച്ച് വിജയിച്ചതായതിനാല്‍ ഇവര്‍ യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലാണെന്ന് ഒട്ടേറെ ഗോസിപ്പുകള്‍ മാസങ്ങളായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം രശ്മിക തന്റെ പിറന്നാള്‍ ആഘോഷിച്ചത് വിജയ്‌ക്കൊപ്പമാണെന്ന് ചില വാര്‍ത്തകള്‍ കൂടി വന്നതോടെ ഇരുവരും പ്രണയത്തിലാണെന്നും ലിവിങ് ടുഗെദര്‍ ആണെന്നും സോഷ്യല്‍ മീഡിയയില്‍ പല ഗോസിപ്പ് വിദഗ്ധരും കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് വളരെ ക്യൂട്ടായി പ്രതികരിച്ച് രശ്മിക ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. (Rashmika Mandanna Denies Report Of Dating Vijay Deverakonda)
അയ്യോ…… ഇങ്ങനെ ചിന്തിച്ച് അങ്ങ് കാടുകയറിപ്പോകല്ലേ എന്ന ഒറ്റവരിയിലും പൊട്ടിച്ചിരിക്കുന്ന ചില ഇമോജിയിലുമാണ് രശ്മിക ഇതിനുള്ള മറുപടി ഒതുക്കിയത്. താന്‍ വിജയ് ദേവരക്കൊണ്ടയെ ഡേറ്റ് ചെയ്യുന്നുവെന്ന വാര്‍ത്ത ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ രശ്മിക നിഷേധിക്കുകയാണ്. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ സിനിമകളിലാണ് വിജയും രശ്മികയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

തന്റെ പിറന്നാള്‍ വളരെ സ്‌പെഷ്യലാക്കിയ എല്ലാവരോടും സ്‌നേഹം അറിയിച്ച് ഒരു ഷോര്‍ട്ട് വിഡിയോയും രശ്മിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നിങ്ങളെന്റെ ചിയര്‍ലീഡേര്‍സ് ആണെന്ന് വിഡിയോയിലൂടെ പറയുന്ന താരം എല്ലാവര്‍ക്കും വിഡിയോയിലൂടെ ശുഭദിനവും ആശംസിച്ചു.
Story Highlights: Rashmika Mandanna Denies Report Of Dating Vijay Deverakonda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here