സംസ്ഥാനത്ത് ഇന്ന് പുതിയ 1,801 കൊവിഡ് കേസുകള്‍; പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും മാസ്‌ക് നിര്‍ബന്ധം

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്ന് പുതിയ 1,801 കേസുകള്‍ സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധയാണുള്ളത്.(Covid cases increased Kerala)
കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി. പ്രായമായവരെയും കിടപ്പുരോഗികളെയും സംരക്ഷിക്കുക പ്രധാനമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Read Also: ലോകത്തെ ഏറ്റവും മികച്ച ഹെൽത്ത് കെയർ ഡെസ്റ്റിനേഷനായി വളരാനുള്ള സാഹചര്യം കേരളത്തിനുണ്ട്; ഡോ.അരുൺ ഉമ്മൻ എഴുതുന്നു
ഗര്‍ഭണികള്‍, പ്രായമായവര്‍, ജീവിത ശൈലി രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും ആരോഗ്യ വകുപ്പ് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
Story Highlights: Covid cases increased Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here