Advertisement

കെഎസ്‌യുവിന്റെ പുതിയ ഭാരവാഹി പട്ടികയില്‍ ധീരജ് വധക്കേസ് പ്രതികളും

April 8, 2023
Google News 3 minutes Read
Dheeraj murder case accused is in new KSU List

പുതിയ കെഎസ്യു ഭാരവാഹി പട്ടികയില്‍ ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളും. കേസിലെ നാലാം പ്രതിയായ നിധിന്‍ ലൂക്കോസ് ആണ് കെഎസ്‌യു ഇടുക്കി ജില്ല പ്രസിഡന്റ്. അഞ്ചാംപ്രതി ജിതിന്‍ ഉപ്പുമാക്കല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും നിയമിതനായി.(Dheeraj murder case accused is in new KSU List)

ധീരജ് വധക്കേസിലെ പ്രതികള്‍ക്ക് നിയമപരമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ പരസ്യപ്രസ്താവന നടത്തിയതാണ്. പിന്നാലെ കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത് എന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇത് നിലനില്‍ക്കെയാണ് നിധിന്‍ ലൂക്കോസും, ജിതിന്‍ ഉപ്പുമാക്കലും കെഎസ്യുവിന്റെ പുതിയ ഭാരവാഹിസ്ഥാനത്തേക്ക് എത്തുന്നത്.

Read Also: കെഎസ്‌യു ഭാരവാഹിപ്പട്ടികയെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി; വിടി ബൽറാം, അഡ്വ കെ. ജയന്ത് എന്നിവർ കെഎസ്‌യുവിന്റെ ചുമതല രാജി വെച്ചു

പാര്‍ട്ടി തങ്ങള്‍ക്കൊപ്പം ഉണ്ടെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇവരുടെയും ഭാരവാഹിത്വം. ധീരജ് വധ കേസിലെ നാലും അഞ്ചും പ്രതികളായ ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം അടക്കുമുള്ള വകുപ്പുകളാണുള്ളത്. നിലവില്‍ രണ്ടുപേരും ജാമ്യത്തിലാണ്. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടാണ് പ്രതികള്‍ക്ക് ജാമ്യം നേടിക്കൊടുത്തത്. വാടകയ്ക്ക് എടുത്ത കാര്‍ പണയം വെച്ച് പണം തട്ടിയ കേസിലും പ്രതിയാണ് നിധിന്‍ ലൂക്കോസ്.

Story Highlights: Dheeraj murder case accused is in new KSU List

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here