സമൂഹത്തിന് വേണ്ടിയുള്ള സമര്‍പ്പണമാണ് യഥാര്‍ത്ഥ ഈസ്റ്റര്‍ സന്ദേശം; ആശംസയുമായി മുഖ്യമന്ത്രി

വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആംശസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയതിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന് വേണ്ടിയുള്ള സമര്‍പ്പണമാണ് യഥാര്‍ത്ഥ ഈസ്റ്റര്‍ സന്ദേശമെന്നും ആശംസാ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.(Pinarayi Vijayan sents Easter wishes)
ഈസ്റ്റര്‍ ദിനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിക്കും. ഡല്‍ഹിയിലെ ഗോള്‍ഡഖാന പള്ളിയാകും നരേന്ദ്ര മോദി സന്ദര്‍ശിക്കുക. നാളെ വൈകിട്ട് 5 മണിക്കാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. മലയാളി പുരോഹിതര്‍ അടക്കമുള്ളവര്‍ പള്ളിയിലെ ചടങ്ങില്‍ പങ്കെടുക്കും.
Read Also: ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ ഗോൾഡഖാന പള്ളി സന്ദർശിക്കും; സുരക്ഷാ പരിശോധന പൂർത്തിയായി
ഇതാദ്യമായാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ആശയ വിനിമയവും നടത്തിക്കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഡല്‍ഹിയിലെ ഗോള്‍ഡഖാന പള്ളിയും ഹോസ്ഗാസ് ദേവാലയവുമാണ് പ്രധാനമന്ത്രി സന്ദര്‍ശനത്തിനായി പരിഗണിച്ചിരുന്നത്. ഇതില്‍ നിന്നാണ് ഗോള്‍ഡഖാന പള്ളി തെരഞ്ഞെടുത്തത്.
Story Highlights: Pinarayi Vijayan sents Easter wishes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here