കോണ്ഗ്രസ് വിട്ടവരെ പരിഹസിച്ച് രാഹുൽ ഗാന്ധി; മറുപടിയുമായി അനിൽ ആന്റണി

കോണ്ഗ്രസ് വിട്ടവരെ പരിഹസിച്ച് രാഹുൽ ഗാന്ധി. അദാനിയുടെ പേരിലെ അക്ഷരങ്ങളുമായി ചേർത്താണ് പരിഹാസം. അനിൽ ആന്റണി അടക്കമുള്ള വർക്കെതിരെയാണ് പരിഹാസം. ( rahul gandhi mocks anil antony )
‘ അവർ സത്യം മറച്ചുവയ്ക്കുന്നു. അതുകൊണ്ടാണ് അവർ എന്നും തെറ്റിദ്ധരിപ്പിക്കുന്നത്. പക്ഷേ ചോദ്യം നിലനിൽക്കുന്നു. അദാനി കമ്പനിയിൽ 20,000 കോടിയുടെ ബിനാമി പണമുള്ളത് ആർക്കാണ് ?’- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത് ഇങ്ങനെ.
सच्चाई छुपाते हैं, इसलिए रोज़ भटकाते हैं!
— Rahul Gandhi (@RahulGandhi) April 8, 2023
सवाल वही है – अडानी की कंपनियों में ₹20,000 करोड़ बेनामी पैसे किसके हैं? pic.twitter.com/AiL1iYPjcx
എന്നാൽ രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി അനിൽ ആന്റണി രംഗത്ത് വന്നു. തലമുതിർന്ന നേതാക്കളോടൊപ്പം തന്റെ പേരും ചേർത്തു വച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ സംസാരിക്കുന്നത് ഐടി സെല്ലിലെ ട്രോളനെ പോലെയാണെന്നും അനിൽ ആന്റണി പറഞ്ഞു. തങ്ങൾ ആരും കോൺഗ്രസിനെ വഞ്ചിച്ചവരല്ല. ഒരു കുടുംബത്തിനുവേണ്ടി പ്രവർത്തിക്കാതെ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കണം എന്നത് കൊണ്ടാണ് എല്ലാവരും കോണ്ഗ്രസ് വിട്ടത്. അദാനി വിഷയം ഉപേക്ഷിക്കാൻ ശരത് പവാർ ആവശ്യപ്പെട്ട ശേഷവും വിഷയം ഉന്നയിക്കുന്നത് നിഷേധാത്മക സമീപനമാണെന്നും അനിൽ ആന്റണി ചൂണ്ടിക്കാട്ടി.
Story Highlights: rahul gandhi mocks anil antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here