Advertisement

വന്‍ വിലക്കിഴിവില്‍ ഷോപ്പിംഗ് നടത്താം; റമദാന്‍ നൈറ്റ്‌സ് ഇവന്റ് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആരംഭിച്ചു

April 8, 2023
Google News 2 minutes Read
Ramadan Nights event at Expo Centre Sharjah

റമദാന്‍ നൈറ്റ്‌സ് 2023ന്റെ 40ാമത് എഡിഷന് ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററില്‍ തുടക്കം. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പിന്തുണയോടെ ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ സംഘടിപ്പിക്കുന്ന പരിപാടി ഏപ്രില്‍ 21 വരെ നീണ്ടുനില്‍ക്കും. വിനോദ പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കുമൊപ്പം ഷോപ്പിംഗ് രംഗത്ത ആകര്‍ഷകമായ നിരവധി ഓഫറുകളും ഷാര്‍ജ എക്‌സ്‌പോ സെന്ററിലുണ്ട്.(Ramadan Nights event at Expo Centre Sharjah)

പതിനായിരത്തിലധികം ഉത്പന്നങ്ങളാണ് ഈ പെരുന്നാള്‍ കാലത്ത് ഉപഭോക്താക്കള്‍ക്കായി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഒരുക്കിയിട്ടുള്ളത്. ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ കിഴിവുകളുണ്ട്. ഒപ്പം നിരവധി സമ്മാനങ്ങളും.

പരമ്പരാഗത വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, പാനീയങ്ങള്‍, റമദാന്‍ വിഭവങ്ങള്‍ എന്നിവയും 17 ദിവസത്തെ പ്രദര്‍ശനത്തിലുണ്ട്. റമദാന്‍ പ്രമാണിച്ച് എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 1 വരെയും ഈദുല്‍ ഫിത്തര്‍ സമയത്ത് 3 മുതല്‍ രാത്രി വരെയും പ്രദര്‍ശനമുണ്ടാകും.

Read Also: റമദാന്‍ 2023: അനധികൃത വഴിയോര കച്ചവടക്കാരെ പൂട്ടാന്‍ നടപടി ശക്തമാക്കി ദുബായി പൊലീസ്

എസ്‌സിസിഐയുടെയും എക്‌സ്‌പോ സെന്റര്‍ ഷാര്‍ജയുടെയും ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഒവൈസും ഷാര്‍ജ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സേലം അലി അല്‍ മുഹൈരിയും ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഷാര്‍ജയിലെ ചേംബര്‍, എക്‌സ്‌പോ സെന്റര്‍ എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ സിഇഒ സെയ്ഫ് മുഹമ്മദ് അല്‍ മിദ്ഫ, ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ സുല്‍ത്താന്‍ ഷത്താഫ് എന്നിവരും ഉദ്ഘാടന ചടങ്ങിലെത്തി.

Story Highlights: Ramadan Nights event at Expo Centre Sharjah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here