പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്താനുള്ള നടപടി കേരളം അംഗീകരിക്കില്ല; സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ ഈ വെട്ടിമാറ്റലുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്താനുള്ള നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ ഈ വെട്ടിമാറ്റലുണ്ടാകില്ല. പാഠപുസ്തകത്തിലൂടെ ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും മന്ത്രി വി.ശിവൻകുട്ടി ആരോപിച്ചു. ( v sivankutty about NCERT text book issue )
ആറാം ക്ലാസ് മുതൽ 12ാം ക്ലാസുവരെയുള്ള പാഠപുസ്തകത്തിൽ റാഷണലൈസേഷൻ എന്ന പേരിൽ എൻ.സി.ഇ.ആർ.ടി മാറ്റങ്ങൾ വരുത്തുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിൽ 11, 12 ക്ലാസുകളിൽ എൻസിഇആർടി പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷവും ചരിത്രത്തെ വളച്ചൊടിക്കുന്ന കാര്യങ്ങൾ സംസ്ഥാനം അംഗീകരിച്ചിരുന്നില്ല. എൻ.സി.ഇ.ആർ.ടി പുന:സംഘടിപ്പിക്കണം. എൻ.സി.ഇ.ആർ.ടിയുടെ വെട്ടി മാറ്റൽ കേരളത്തിലെ പാഠപുസ്തകങ്ങളുണ്ടാകില്ലെന്നും മന്ത്രി വി.ശിവൻകുട്ടി.
ആർ.എസ്.എസ് അജണ്ട പാഠപുസ്തകത്തിലൂടെ അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. എസ്.സി.ഇ.ആർ.ടി ഇക്കാര്യത്തിൽ എൻ.സി.ഇ.ആർ.ടിയുമായി ആശയവിനിമയം നടത്തും. ഇതിനുശേഷമാകും സർക്കാർ തലത്തിൽ തുടർ നടപടി സ്വീകരിക്കുക.
Story Highlights: v sivankutty about NCERT text book issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here