Advertisement

കൊമ്പ് വളര്‍ന്ന് പരസ്പരം കൂട്ടിമുട്ടി; തീറ്റയെടുക്കാന്‍ പോലും കഴിയാതെ വെള്ളിമണ്‍ കൊച്ചയ്യപ്പന്‍

April 9, 2023
Google News 2 minutes Read
Elephant ivory grew and collided with each other

കാട് ഇറങ്ങി വരുന്ന കാട്ടാനകള്‍ക്ക് പിറകെ കോടതിയും സര്‍ക്കാരും വനംവകുപ്പും പോകുമ്പോള്‍ ഉദ്യോഗസ്ഥരുടെ കനിവ് കാത്ത് കഴിയുകയാണ് കൊല്ലത്തെ ഒരു നാട്ടാന. കൊമ്പുകള്‍ പരസ്പരം കൂട്ടി മുട്ടിയത് മൂലം തീറ്റയെടുക്കാന്‍ പോലും സാധിക്കാതെ ബുദ്ധിമുട്ടുകയാണ് വെള്ളിമണ്‍ കൊച്ചയ്യപ്പന്‍ എന്ന കൊമ്പന്‍.(Elephant ivory grew and collided with each other)

കൊമ്പ് സൃഷ്ടിച്ച പ്രതിസന്ധി മൂലം തീറ്റിയെടുക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുകയാണ് കൊച്ചയ്യപ്പന്‍. ചുട്ടുപൊളളുന്ന കൊടും ചൂടില്‍ ദേഹത്ത് ഒരിത്തിരി വെള്ളം കോരിയൊഴിക്കാന്‍ പോലും പറ്റില്ല. പരസ്പരം മുട്ടി നില്‍ക്കുന്ന കൊമ്പുകള്‍ക്കിടയിലൂടെ വളരെ പ്രയാസപ്പെട്ടാണ് കൊച്ചയ്യപ്പന്‍ തുമ്പിക്കൈ ചലിപ്പിക്കുന്നത്.

ആനയുടെ കൊമ്പ് മുറിക്കാന്‍ അനുമതി ലഭിച്ചെങ്കിലും വനംവകുപ്പ് ഡോക്ടര്‍മാരെല്ലാം അരിക്കൊമ്പന്റെ പിന്നാലെയായതോടെയാണ് നടപടികള്‍ വൈകിയത്. രണ്ട് മാസമായി വെള്ളിമണ്‍ കൊച്ചയ്യപ്പന്‍ ഈ ദുരിതമനുഭവിക്കുന്നു. കൊമ്പുകള്‍ വളര്‍ന്ന് വളര്‍ന്നാണ് പരസ്പരം കൂട്ടിമുട്ടിയത്. അതോടെ തുമ്പികൈ കൊമ്പുകള്‍ക്കുള്ളില്‍ ലോക്കായി. കടുത്തവേനലില്‍ നിന്ന് രക്ഷനേടാന്‍ അല്‍പം വെള്ളം ശരീരത്ത് തളിക്കണമെന്നുണ്ട്. തീറ്റ കൊമ്പില്‍ കോര്‍ത്ത് നടക്കണമെന്നുണ്ട്. പക്ഷേ, ഒന്നിനും സാധിക്കാത്ത അവസ്ഥയാണ്. അരിക്കൊമ്പന്‍ ദൗത്യം കഴിഞ്ഞ് വനംവകുപ്പ് ഡോക്ടര്‍മാരെല്ലാം തിരികെയെത്താന്‍ കാത്തിരിക്കുകയാണ് ഈ നാട്ടാന.

Story Highlights: Elephant ivory grew and collided with each other

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here