നിലമ്പൂരിൽ ഇലക്ട്രോണിക്ക് കടയിൽ നിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തു

നിലമ്പൂർ എടക്കരയിൽ ആനക്കൊമ്പുകൾ പിടിച്ചെടുത്തു. മുഹമ്മദ് കബീർ എന്നയാളുടെ ഇലക്ട്രോണിക്ക് കടയിൽ നിന്നാണ് രണ്ട് ആനക്കൊമ്പുകൾ പിടിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ എറണാകുളം ചെന്നൈ യൂണിറ്റ് സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ഇയാളുടെ കടയിൽ നിന്ന് ആനക്കൊമ്പുകൾ വാങ്ങാനെത്തിയ തൃശൂർ മേലാറ്റൂർ സ്വദേശികളായ മൂന്ന് പേരും ഇതിൽ പങ്കാളികളായ അഞ്ചുപേരും അടക്കം 8 പേരാണ് വനംവകുപ്പിന്റെ കസ്റ്റഡിയിൽ ആയിരിക്കുന്നത്.
കരുളായിൽ നിന്നാണ് തനിക്ക് ആനക്കൊമ്പുകൾ ലഭിച്ചതെന്നായിരുന്നു പിടിയിലായ കബീർ നൽകിയ മൊഴി . എന്നാൽ ഇതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. റവന്യൂ ഇന്റലിജൻസിന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ റെയ്‌ഡ്.വനം വകുപ്പ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : Elephant tusks seized from electronics shop in Nilambur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here