ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് പ്രവാസി വെല്‍ഫെയര്‍ ലീഡേഴ്സ്
പ്രവാസി വെല്‍ഫെയര്‍ അല്‍കോബാര്‍ റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡേഴ്സ് കുടുംബ ഇഫ്താര്‍ സംഘടിപ്പിച്ചു. നെസ്റ്റോ ഹാളില്‍ നടന്ന സംഗമത്തില്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഷബീര്‍ ചാത്തമംഗലം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പ്രവിശ്യയില്‍ ജനസേവന രംഗത്തും സാമൂഹിക നീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തിലും പ്രവാസി വെല്‍ഫെയറിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും നേതാക്കള്‍ തുടര്‍ന്നും അതിന്റെ മുന്‍നിരയില്‍ തന്നെയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.(Pravasi Welfare Leaders organized Iftar party)
റീജിയണല്‍ കമ്മിറ്റി, വിവിധ ജില്ലാ കമ്മിറ്റികള്‍, വനിതാ മേഖലാ നേതാക്കള്‍ എന്നിവരാണ് സംഗമത്തില്‍ പങ്കെടുത്തത്. ഖോബാര്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡണ്ട് അന്‍വര്‍ സലിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷജീര്‍ തൂണേരി സ്വാഗതം പറഞ്ഞു. ഇല്യാസ് എ.കെ, ജുബൈരിയ ഹംസ, ആരിഫ ബക്കര്‍, താഹിറ ഷജീര്‍, അനീസ സിയാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Story Highlights: Pravasi Welfare Leaders organized Iftar party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here