ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വിഭജന രാഷ്ട്രീയത്തിനേറ്റ പരാജയം: പ്രവാസി വെൽഫെയർ

വിഭജന രാഷ്ട്രീയത്തിനേറ്റ പരാജയമാണ് ലോകസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രവാസി വെൽഫെയർ സൗദി അൽകോബാർ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് അവലോകന യോഗം അഭിപ്രായപ്പെട്ടു. രാജ്യനിവാസികളെ തമ്മിൽ ഭിന്നിപ്പിച്ച് ഏകാധിപതികളെ പോലെ നാടു ഭരിക്കുന്നത് ഇന്ത്യൻ ജനത തള്ളിക്കളഞ്ഞതിന്റെ തെളിവാണ് തെരെഞ്ഞെടുപ്പ് ഫലം.
ഇന്ത്യ മുന്നണിക്ക് ഉണ്ടായ മുന്നേറ്റത്തെ അഭിനന്ദിക്കുകയും വോട്ടുകൾ നൽകി വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദിയും രേഖപ്പെടുത്തി. കെ.എം. സാബിഖ് അധ്യക്ഷത വഹിച്ചു. ഷജീർ തൂണേരി സ്വാഗതം പറഞ്ഞു. ആരിഫലി, ഖലീലുറഹ്‌മാൻ, സഫ് വാൻ, സിറാജ് തലശ്ശേരി, ഫൗസിയ മൊയ്‌തീൻ, ഹാരിസ്, ജുബൈരിയ ഹംസ, താഹ, കുഞ്ഞിമുഹമ്മദ്, അൻവർ സലിം തുടങ്ങിയവർ സംസാരിച്ചു.
Story Highlights : Pravasi Welfare on Lok Sabha election results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here