Advertisement

‘ഡിഗ്രി ദിഖാവോ’: മോദിയുടെ യോഗ്യതാ തർക്കത്തിനിടെ പുതിയ ക്യാമ്പയിനുമായി ആം ആദ്മി

April 9, 2023
Google News 2 minutes Read
Show your degree: AAP to BJP leaders

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കാദമിക് യോഗ്യതയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ‘ഡിഗ്രി ദിഖാവോ’ ക്യാമ്പയിനുമായി ആം ആദ്മി പാർട്ടി. എഎപി നേതാവ് അതിഷിയാണ് പ്രചാരണം ആരംഭിച്ചത്. ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ബിരുദ സർട്ടിഫിക്കറ്റുകൾ പ്രദർശിപ്പിക്കുകയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുകയും വേണമെന്നാണ് പ്രഖ്യാപനം.

‘ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിഎയും, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള രണ്ട് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ പ്രദർശിപ്പിച്ചു കൊണ്ട് ഞാൻ ഈ ക്യാമ്പയിൻ ആരംഭിക്കുന്നു. ബി.ജെ.പി നേതാക്കളടക്കം എല്ലാ നേതാക്കളും തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത രാജ്യത്തിന് മുന്നിൽ തെളിയിക്കുന്ന ഈ ക്യാമ്പയിനിൽ പങ്കെടുക്കണം,’- അതിഷി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിരുദം നേടിയെന്ന് പറയപ്പെടുന്ന ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനെയും അതിഷി വിമർശിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അലഹബാദ് സർവ്വകലാശാലയിൽ പഠിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഗുജറാത്ത് സർവ്വകലാശാലയ്ക്ക് അത് അഭിമാനത്തോടെ പ്രഖ്യാപിക്കാൻ കഴിയുന്നില്ല? പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റിനെ പ്രധാനമന്ത്രിയുടെ പേരിൽ പുനർനാമകരണം ചെയ്തു കൂടേയെന്നും അവർ ചോദിച്ചു.

Story Highlights: Show your degree: AAP to BJP leaders amid PM Modi qualification row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here