നിറം മങ്ങി റൊണാൾഡോ; സമനില കുരുക്കിൽ അൽ നാസർ
സൗദി ലീഗിൽ അൽ നാസറിന് സമനിലക്കുരുക്ക്. പോയിന്റ് ടേബിൾ പതിനൊന്നാം സ്ഥാനത്തുള്ള അൽ ഫെയ്‌ഹയാണ് അൽ നാസറിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്. സമനില വഴങ്ങിയതോടെ പോയിന്റ് ടേബിൾ ഒന്നാമതുള്ള അൽ ഇത്തിഹാദുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി ഉയർന്നു. അൽ ഫെയ്‌ദയുടെ പകുതിയിൽ നിരന്തരമായ ആക്രമണങ്ങൾ നടത്തി അൽ നാസർ അവസരങ്ങൾ രൂപപെടുത്തിയെങ്കിലും ഷോട്ടുകൾ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. എൺപതാം മിനുട്ടിൽ ടാലിസ്കാ അതിവേഗ പ്രതിക്രമണത്തിലൂടെ കുതിച്ച് പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. Cristiano Ronaldo faded in Al Nassr draw
മത്സരങ്ങളിൽ ഏറ്റവും അധികം ഷോട്ടുകൾ എടുത്തത് അൽ നാസറായിരുന്നു. 15 ഷോട്ടുകളിൽ ഓൺ ടാർഗറ്റ് ഷോട്ടുകൾ കേവലം മൂന്നെണ്ണം മാത്രമാണ്. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്ത ഷോട്ടുകളിൽ ഒരെണ്ണം പോലും ലക്ഷ്യത്തിൽ എത്തിയില്ല. ടെലിസ്‌ക്കയുടെയും അതിഥി വ്യത്യസ്തമായിരുന്നില്ല. പ്രതിരോധത്തിൽ വേണ്ടത്ര ശ്രദ്ധയൂന്നിയാണ് അൽ ഫെയ്‌ഹ ഇന്ന് കളിച്ചത്. അതിനാൽ തന്നെ അൽ നാസറിന്റെ മധ്യ നിര രൂപപ്പെടുന്ന അവസരങ്ങൾ ബോക്സിലേക്ക് കടക്കാതിരിക്കാനുള്ള മുൻ കരുതലുകൾ അവർ എടുത്തു. ടീമിന്റെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ടാലിസ്കാക്കും പന്ത് ലഭിക്കുമ്പോൾ ഷോട്ട് ഉതിർക്കാനുള്ള മാർഗങ്ങളും അവർ അടച്ചു.
Read Also: ഗോളും അസിസ്റ്റുമായി മെസി; പിഎസ്ജിക്ക് ജയം
അൽ ഫെയ്‌ഹയുടെ അച്ചടക്കമുള്ള പ്രതിരോധം അൽ നാസറിനെ സമനിലയിലേക്ക് തള്ളിയിട്ടപ്പോൾ നേട്ടം അൽ ഇത്തിഹാദിനാണ്. അൽ വെഹ്‌ദക്ക് എതിരെ ഇന്ന് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച് ക്ലബ് ലീഗിലെ ഒന്നാം സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. സൗദി ലീഗ് അവസാനിക്കാൻ ഏഴ് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഇനിയുള്ള ആഴ്ചകൾ അൽ നാസറിന് നിർണായകമാണ്.
Story Highlights: Cristiano Ronaldo faded in Al Nassr draw
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here