Advertisement

വിചാരധാരയിലുള്ളത് 1940, 1950 കാലഘട്ടത്തിൽ പറഞ്ഞ കാര്യങ്ങളാണ്,ഇപ്പോള്‍ പ്രസക്തിയില്ല; എംടി രമേശ്

April 10, 2023
Google News 2 minutes Read
m t ramesh reply to pa muhammad riyas

മന്ത്രി പി എ മുഹമ്മദ് റിയാസിന് മറുപടിയുമായി എം ടി രമേശ്. വിചാരധാരയിലുള്ളത് 1940, 1950 കാലഘട്ടത്തിൽ പറഞ്ഞ കാര്യങ്ങളാണ്. വീട് സന്ദർശനത്തിന് എന്ത് ചോദിക്കണമെന്ന് തീരുമാനിക്കുന്നത് പി എ മുഹമ്മദ് റിയാസല്ല. ക്രൈസ്‌തവ സഭാ നേതൃത്വത്തെ ഭീഷണിപ്പെടുത്താൻ കോൺഗ്രസും സിപിഐഎമ്മും ശ്രമിക്കുന്നു.(mt ramesh reply to muhammed riyas)

ഇപ്പോള്‍ പറഞ്ഞതിന് പ്രസക്തിയില്ല. വിചാരധാര മന്ത്രി റിയാസ് കെട്ടിപിടിച്ച് നടക്കട്ടെയെന്ന് എംടി രമേശ് പറഞ്ഞു. ക്രിസ്ത്യന്‍ വിഭാഗവും രാജ്യത്തിന്റെ ശത്രുക്കളാണെന്ന് പറയുന്ന ആര്‍എസ്എസിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാരധാരയെ ബിജെപി തള്ളിപ്പറയുമോയെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് റിയാസ് ചോദിച്ചത്. ഇതിനാണ് എംടി രമേശിന്റെ മറുപടി.

Read Also: ഷാറൂഖ് സെയ്ഫിയുടെ കാര്‍പെന്റര്‍ വിഡിയോകള്‍ തിരഞ്ഞ് ആളുകള്‍; കമന്റ് ബോക്‌സില്‍ നിറയെ മലയാളികളും

ബിജെപിയുടെ ഈസ്റ്റര്‍ ദിനത്തിലെ വീട് സന്ദര്‍ശനത്തെ എല്‍ഡിഎഫും യുഡിഎഫും ഭയക്കുകയാണെന്നും എംടി രമേശ് പറഞ്ഞു. കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളും അരമനകളില്‍ പോകാറുണ്ട്. പക്ഷേ, ബിജെപി നേതാക്കള്‍ പോകുമ്പോള്‍ പ്രശ്‌നമുണ്ടാക്കുകയാണ്. സന്ദര്‍ശനത്തോട് സഭാ നേതൃത്വത്തിനും ക്രൈസ്തവ വിശ്വാസികള്‍ക്കും എതിര്‍പ്പില്ലെന്നും എംടി രമേശ് പറഞ്ഞു.

Story Highlights: mt ramesh reply to muhammed riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here