സിദ്ധിഖ് കാപ്പന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി തള്ളി സുപ്രിംകോടതി

മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാന്‍ ഹര്‍ജി നല്‍കിയത്.സാക്ഷികള്‍ കേരളത്തിലായതിനാല്‍ വിചാരണ കേരളത്തില്‍ നടത്തണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. കുറ്റകൃത്യം നടന്നത് ലഖ്നൗവിലാണെന്നും അതുകൊണ്ട് കേരളത്തിലേക്ക് മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. ( Supreme Court rejected the petition to transfer the trial of Siddique Kappan to Kerala)
ഉത്തര്‍പ്രദേശിലെ ഇ.ഡി സംഘമാണ് കേസ് കൈകാര്യം ചെയ്തതെന്നായിരുന്നു കോടതിയില്‍ ഇ ഡിയുടെ വാദം. അന്വേഷണഘട്ടത്തില്‍ ഉന്നയിക്കാത്ത ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. കേസില്‍ വിചാരണ ആരംഭിച്ചെന്നും സാക്ഷി വിസ്താരം തുടങ്ങിയെന്നും ഇ.ഡി വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് സിദ്ദിഖ് കാപ്പന്‍ ജയില്‍മോചിതനായത്. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായത് 27 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ്.
Story Highlights: Supreme Court rejected the petition to transfer the trial of Siddique Kappan to Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here