തുമ്പിക്കൈ അറ്റ ആനക്കുട്ടി അതിരപ്പിള്ളിയിലുണ്ട്; ചിത്രങ്ങള്‍ പുറത്ത്

തുമ്പിക്കൈ അറ്റ കുട്ടിയാന വീണ്ടും അതിരപ്പിള്ളി മേഖലയില്‍ എത്തിയതായി തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒന്‍പത് ആനകളുടെ കൂട്ടത്തിനൊപ്പം പ്ലാന്റേഷന്‍ ഏഴാം ബ്ലോക്കിലാണ് കുട്ടിയാനയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനക്കുട്ടിയെ നിരീക്ഷിച്ചുവരികയാണ്. (trunk cut baby elephant photos from athirappilli)
ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടാനകളെ കൂട്ടമായി കണ്ടുവരാറുണ്ട്. ഇതിനിടയിലാണ് തുമ്പിക്കൈ അറ്റ നിലയിലുള്ള കുട്ടിയാനയേയും കണ്ടെത്തിയത.് ജനുവരി മാസത്തിലാണ് തുമ്പിക്കൈ അറ്റ നിലയിലുള്ള ആനക്കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തെത്തിയത്. സഞ്ചാരികള്‍ പകര്‍ത്തിയ ഫോട്ടോകളും വിഡിയോയും ഇപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുകയാണ്.
തുമ്പിക്കൈ അറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയാന വലിയ നൊമ്പരമുണര്‍ത്തുന്ന കാഴ്ചയായിരുന്നു. ആനക്കുട്ടി അധികനാള്‍ ജീവിച്ചിരിക്കുമോ എന്നുള്‍പ്പെടെ മുന്‍പ് ആശങ്ക നിലനിന്നിരുന്നു. ആനക്കുട്ടിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ നേരിയ പ്രതീക്ഷ അവശേഷിച്ചിരുന്നു. നാട്ടുകാര്‍ക്കും അധികൃതര്‍ക്കും കുട്ടിയാനയുടെ പുതിയ ദൃശ്യങ്ങള്‍ ആശ്വാസമാകുകയാണ്.
Story Highlights: trunk cut baby elephant photos from athirappilli