Advertisement

കാലാവസ്ഥ മോശം; സൗദിയില്‍ വിവിധയിടങ്ങളില്‍ മഞ്ഞുവീഴ്ചയും ഗതാഗത തടസവും

April 11, 2023
Google News 2 minutes Read
Rain and mist creates traffic jam Saudi Arabia

സൗദിയിലെ അല്‍ ബാഹയില്‍ മഴയും കനത്ത മഞ്ഞുവീഴ്ചയും റോഡ് ഗതാഗതം താറുമാറാക്കി. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ചാറ്റല്‍ മഴ ചിലയിടങ്ങളില്‍ ശക്തി പ്രാപിച്ചു. അടുത്ത ഏതാനും ദിവസങ്ങളില്‍ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.(Rain and mist creates traffic jam Saudi Arabia)

സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ പട്ടണമായ അല്‍ ബാഹയിലാണ് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. റോഡുകളില്‍ മഞ്ഞുകട്ടകള്‍ കുമിഞ്ഞുകൂടിയതോടെ നഗരസഭയുടെ നേതൃത്വത്തില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മഞ്ഞുകട്ടകള്‍ നീക്കം ചെയ്തു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മഞ്ഞുവീഴ്ചയ്ക്ക് പുറമെ മലമുകളില്‍ നിന്ന് പെയ്ത്ത്വെള്ളവും റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെ റോഡ് ഗതാഗതം താറുമാറായി. അല്‍ബാഹയിലും സമീപ പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയും ഇടിമിന്നലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: രേഖകള്‍ ശരിയാക്കി, ടിക്കറ്റും താമസവും ഭക്ഷണവുമെല്ലാമൊരുക്കി; നാടണയാന്‍ രമേശനെ തുണച്ചത് പ്രവാസി കൂട്ടായ്മ

തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, നജ്റാന്‍, ജിസാന്‍, അസീര്‍, മക്ക, മദീന എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചക്കു സാധ്യതയുണ്ട്. വാഹന യാത്രക്കാരും താഴ്വരകളില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Story Highlights: Rain and mist creates traffic jam Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here