Advertisement

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരേഡ് കണ്ടു, സസൂക്ഷമം നിരീക്ഷിച്ചു, അനായാസം പഠിച്ചെത്തു; കൈയ്യടി നേടി 6 വയസുകാരൻ

April 12, 2023
Google News 3 minutes Read
A 6-year-old boy is applauded after watching the parade of officials

വനംവകുപ്പിന്റെ പരിശീലന കേന്ദ്രത്തിൽ ഉദ്യോഗസ്ഥരുടെ പരേഡ് കണ്ടുപഠിച്ച് കൈയ്യടി നേടുകയാണ് 6 വയസുകാരൻ. പാലക്കാട് വാളയാറിൽ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനോട് ചേർന്ന് താമസിക്കുന്ന ഗിരി ഇന്ദ്രാണി ദമ്പതികളുടെ മകൻ ധർമ്മരാജാണ് പരേഡ് കണ്ട് പഠിച്ചെടുത്തത്. ധർമരാജിന്റെ പരേഡ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.(A 6-year-old boy is applauded after watching the parade of forest officials)

സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാസിംഗ് ഔട്ട് പരേഡ് നടക്കുമ്പോൾ അത് സസൂക്ഷമം നിരീക്ഷിക്കുകയും അത് കണ്ട് അനുകരിക്കുകയും ചെയ്‌ത കൊച്ചുമിടുക്കാനാണ് ആറ് വയസുള്ള ധർമരാജ് ഉദ്യോഗസ്ഥർ. ചുരുങ്ങിയ സമയം കൊണ്ടാണ് ധർമരാജ് ഇത് പഠിച്ചെടുത്തത്.

Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം

ഇവിടെയുള്ള ആളുകൾ ചെയ്യുന്നതിനേക്കാളും ഭംഗിയായിട്ടാണ് അവൻ ചെയ്യുന്നത്. അത് വീക്ഷിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വിഡിയോ പകർത്തുകയും അത് വൈറലാവുകയുമാണ് ചെയ്തതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അവന് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ആവണമെന്നാണ് ആഗ്രഹമെന്ന് മാതാപിതാക്കൾ പറഞ്ഞു.

Story Highlights: A 6-year-old boy is applauded after watching the parade of forest officials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here