Advertisement

‌കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

April 12, 2023
Google News 2 minutes Read
Charge sheet in Kozhikode Medical College security personnel assault case

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ 7 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെയും വധ ശ്രമത്തിനാണ് കേസ്. ഗൂഢാലോചന, സംഘം ചേരൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. മെഡിക്കല്‍ കോളജിന്‍റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദ്ദിച്ചതായിരുന്നു കേസ്. പ്രതികളായ 7 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെയും വധ ശ്രമത്തിനാണ് കേസ്. ഗൂഢാലോചന, സംഘം ചേരൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

അതേസമയം സംഘത്തിലെ പ്രധാനി ആരോഗ്യ വകുപ്പിന് കീഴില്‍ ശമ്പളം വാങ്ങിയിരുന്ന വ്യക്തിയായിരുന്നു. ഒന്നാം പ്രതിയും ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ കെ. അരുണ്‍ ആരോഗ്യ വകുപ്പിന് കീഴില്‍ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ നടുവണ്ണൂർ സംഭരണ ശാലയിലെ പാക്കിംഗ് ജീവനക്കാരനായിരുന്നു. സംഭവത്തിന് ശേഷം കേസെടുക്കാതെയും പ്രതികളെ പിടികൂടാതെയും പൊലീസ് ഒത്തുകളിച്ചതും വിവാദമായിരുന്നു.

Story Highlights: Charge sheet in Kozhikode Medical College security personnel assault case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here