Advertisement

ഹര്‍ജിക്കാരനെ ‘പേപ്പട്ടി’എന്ന് വിളിയ്ക്കാനുള്ള അധികാരം ലോകായുക്തയ്‌ക്കോ സുപ്രിംകോടതിയ്ക്ക് പോലുമോ ഇല്ല: വി ഡി സതീശന്‍

April 12, 2023
Google News 2 minutes Read
V D satheeshan Criticism against lokayuktha

ലോകായുക്ത ഹര്‍ജിക്കാരനെ കുറിച്ചു നടത്തിയ പരാമര്‍ശം തികഞ്ഞ അനൗചിത്യമെന്ന് വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച വാക്കുകള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശശികുമാറിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ലോകായുക്ത പിന്‍വലിച്ച് മാപ്പ് പറയണം. ഹര്‍ജിക്കാരനെ പേപ്പട്ടി എന്ന് വിളിക്കാന്‍ ഉള്ള ഒരു അധികാരവും അവകാശവും ലോകായുക്തക്കും സുപ്രിംകോടതിക്കും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (V D satheeshan criticism against lokayuktha )

ജഡ്ജ്‌മെന്റ് വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ജഡ്ജ്‌മെന്റ് വിമര്‍ശിക്കപ്പെടുമെന്നും അതിന് ഭരണഘടനപരമായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജിക്കാരനെ പേപ്പട്ടി എന്നെല്ലാം വിളിയ്ക്കുന്നത് വളരെ മോശമായ കാര്യമാണ്. ഇത്തരം വാചകം പറയുമ്പോള്‍ ആരുടെ വിശ്വാസത ആണ് കുറഞ്ഞതെന്ന് ചിന്തിക്കണം. അഴിമതി നിരോധന സംവിധാനത്തിനുള്ള ആളുകളുടെ വിശ്വാസം കുറഞ്ഞുവരുന്നുവെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

Read Also: ലോകായുക്തയിൽ നിന്നുള്ള വിമർശനങ്ങൾ നിരാശാജനകം; പരാതിക്കാരൻ ആർ. എസ്. ശശികുമാർ

ബജറ്റിന് ശേഷം സര്‍ക്കാര്‍ തുടര്‍ നികുതി കൊള്ള നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കെട്ടിട പെര്‍മിറ്റ് ഫീസ് ഒരു ന്യായവുമില്ലാതെ വലിയതോതില്‍ വര്‍ധിപ്പിച്ചു. അപേക്ഷ ഫീസ് 30 രൂപയില്‍ നിന്ന് ആയിരം മുതല്‍ 5000 വരെ ആക്കി. അപേക്ഷാ ഫോമിന്റെ ഫീസും പെര്‍മിറ്റ് ഫീസും എല്ലാം കുത്തനെ കൂട്ടിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

Story Highlights: V D satheeshan Criticism against lokayuktha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here