രാജ്യത്ത് 24 മണിക്കൂറിൽ 10,158 കൊവിഡ് കേസുകൾ

രാജ്യത്തെ കൊവിഡ് കേസുകൾ കുതിച്ചുയർന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 10158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കേസുകളിൽ ഇതോടെ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ എണ്ണം 44,998 ആയി. ( India daily covid cases cross 10000 )
ഇന്നലെ 7,830 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്ന് 30 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42% ആണ്. രോഗമുക്തി നിരക്ക് 98.71% ആണ്. 1.19 ശതമാനമാണ് മരണനിരക്ക്.
അടുത്ത 10-12 ദിവസങ്ങളിൽ കൊവിഡ് കേസുകൾ ഉയരുമെന്നാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്. അതിന് ശേഷം കൊവിഡ് തരംഗം താഴുമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു. നിലവിൽ പടർന്ന് പിടിക്കുന്ന എക്‌സ്ബിബി.1.16 സബ് വേരിയന്റിനെ പേടിക്കേണ്ടതില്ലെന്നും വാക്‌സിനുകൾ ഇതിനെതിരെ ഫലപ്രദമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Story Highlights: India daily covid cases cross 10000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here