ലോട്ടറിക്കച്ചവടം നടത്തി വിധിയോട് പടവെട്ടി മീനു; വൃക്കരോഗിയായ ഭാര്യയെ ഒറ്റയ്ക്ക് പരിചരിച്ച് മധു; കനിവുതേടി കുടുംബം

രോഗം ശരീരത്തെ ഭാഗീകമായി തളര്‍ത്തിയെങ്കിലും രോഗത്തിനെതിരെ പടപൊരുതി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് കോന്നി സ്വദേശിനി മീനു. കോന്നി പുളിമുക്ക് ജംഗ്ഷനില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന മീനുവിന് തുടര്‍ ചികിത്സ നല്‍കിയാല്‍ എഴുന്നേറ്റു നടക്കാന്‍ ആകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഭാര്യയെയും മകളെയും മാത്രം ഒറ്റയ്ക്കാക്കി മറ്റൊരു ജോലിക്ക് പോലും പോകാന്‍ സാധിക്കാത്തതോടെ ഈ കുടുംബം ചികിത്സാ ചെലവ് കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്. (Kidney patient seek help)
നട്ടെല്ലിന്റെ ബലക്കുറവും ഞരമ്പുകളുടെ ബലക്ഷയവും ആണ് മീനുവിന്റെ ജീവിത സ്വപ്നങ്ങളെ തളര്‍ത്തിയത്. രോഗത്തോട് തോല്‍ക്കാന്‍ മീനു തയ്യാറായിരുന്നില്ല. ശരീരം പാതി തളര്‍ന്ന മീനു ലോട്ടറി വില്പനയിലൂടെ വരുമാനം കണ്ടെത്താന്‍ തീരുമാനിച്ചു.കോന്നി പുളിമുക്ക് ജംഗ്ഷനിലാണ് മീനു ലോട്ടറി വില്പന നടത്തുന്നത്. രാവിലെ ഭര്‍ത്താവ് അശോക് കുമാറാണ് മീനുവിനെ എടുത്ത് ഓട്ടോയില്‍ ഇരുത്തി ലോട്ടറി വില്പനയ്ക്കായി കൊണ്ടുവന്ന് ഇരുത്തുന്നത്. എട്ടു വയസ്സുകാരി മകളെയും മറ്റൊരാളുടെ സഹായം ആവശ്യമുള്ള ഭാര്യയെയും മാത്രമാക്കി മാറിനില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ അശോകിനും മറ്റൊരു ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. മീനുവിന്റെ ചികിത്സയ്ക്കായി ഇനി കയറാത്ത ആശുപത്രികള്‍ ഇല്ല .ചികിത്സയ്ക്കായി വീടും സ്ഥലവും സ്വന്തമായി ഉണ്ടായിരുന്ന ഓട്ടോറിക്ഷയും എല്ലാം ഇവര്‍ വിറ്റു.തുടര്‍ ചികിത്സ നടത്തിയാല്‍ മീനു എഴുന്നേറ്റ് നടക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ചികിത്സാ ചെലവ് കണ്ടെത്തുകയാണ് പ്രയാസം.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്ന വരുമാനം മീനുവിന്റെ മരുന്നു വാങ്ങാന്‍ പോലും പലപ്പോഴും തികയാറില്ല. വീട്ടില്‍നിന്ന് ലോട്ടറി വില്‍ക്കുന്ന സ്ഥലത്തേക്ക് മീനുവിനെ ഓട്ടോയില്‍ എത്തിക്കാന്‍ ദിവസവും 60 രൂപ ചിലവാണ്.ലോട്ടറി കച്ചവടം മോശമാകുന്ന ദിവസങ്ങളില്‍ ഓട്ടോറിക്ഷ കാശ് പോലും കടം പറയേണ്ടി വരുന്നു ഇവര്‍ക്ക് . കോളേജ് പഠനകാലം വരെ യാതൊരു കുഴപ്പവും ഇല്ലാതിരുന്നു മീനുവിന്. നിലവില്‍ മീനുവിന്റെയും മകളുടെയും കാര്യങ്ങള്‍ എല്ലാം നോക്കുന്നത് ഭര്‍ത്താവ് തന്നെയാണ്.തനിക്ക് മറ്റൊരു ജോലിക്ക് പോകാന്‍ സാധിച്ചിരുന്നെങ്കില്‍ കുടുംബത്തിനകത്ത് ഏറെ സഹായകരമായിരുന്നു എന്നാണ് അശോക് പറയുന്നത്.നിലവിലെ അവസ്ഥയില്‍ ഒന്നും സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം .നല്ലവരായ ആളുകളുടെ സഹായം ഉണ്ടായാല്‍ മീനുവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് അശോകും , മകളും വിശ്വസിക്കുന്നത്.
മധുവിന്റെ ബാങ്ക് വിവരങ്ങള്‍:
MADHU KUMAR
ACCOUNT DETAILS
A/C No: 852210110003808
IFSC: BKID0008522
BANK: BANK OF INDIA
BRANCH: CHULLIMANOOR
Story Highlights: Kidney patient seek help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here