സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കാൻ ടിക്കറ്റ് നിരക്കിൽ ഇളവുമായി കെഎസ്ആർടിസി

സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കാനായി ടിക്കറ്റ് നിരക്കിൽ ഇളവുമായി കെഎസ്ആർടിസി രംഗത്ത്. 140 കിലോമീറ്ററിന് മുകളിൽ പുതുതായി ആരംഭിച്ച ടേക്ക് ഓവർ ബസുകളിലാണ് ഇളവ് അനുവദിച്ചത്. ടേക്ക് ഓവർ സർവീസുകൾക്ക് 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ( KSRTC with discount on ticket price ).
കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തു വരുന്ന ദീർഘദൂര സർവീസുകൾക്കൊപ്പം എല്ലാം നിയമങ്ങളും ലംഘിച്ച് അനധികൃതമായി സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുകയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.
അംഗീകൃത നിക്കറ്റ് നിരക്കുകൾ പാലിക്കാതെ അനധികൃതമായി കെഎസ്ആർടിസി ബസുകൾക്ക് മുന്നിലായാണ് പ്രൈവറ്റ് ബസുകൾ നിലവിൽ സർവീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് യാത്രക്കാർക്ക് ഗുണകരമാകുന്നതിനും കടുത്ത നഷ്ടം ഒഴിവാക്കുന്നതിനുമായി 140 കിലോമീറ്ററിന് മുകളിലായി പുതുതായി ടേക്ക് ഓവർ സർവീസുകൾ ആരംഭിച്ചത്.
Story Highlights: KSRTC with discount on ticket price
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here