Advertisement

സഭക്ക് ബിജെപി അനുകൂല നിലപാടില്ല, രാഷ്ട്രീയത്തിൽ സമദൂര സിദ്ധാന്തമാണുള്ളത്; ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

April 13, 2023
Google News 3 minutes Read
The church does not have a pro-BJP stance; President Orthodox Church

സഭക്ക് ബിജെപി അനുകൂല നിലപാടില്ലെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ. രാഷ്ട്രീയത്തിൽ സമദൂര സിദ്ധാന്തമാണ് സഭക്കുള്ളത്. കുന്നംകുളം മെത്രാപൊലീത്ത ഗീവർഗീസ് മാർ യൂലിയോസിന്റെ നിലപാട് സഭയുടേതല്ലന്നും ബാവ ട്വന്റിഫോറിനോട്‌ പറഞ്ഞു.(Orthodox Church does not have a pro-BJP stance; President)

ബിജെപി നേതാക്കളുടെ സന്ദർശനവും പിന്നാലെയുള്ള പ്രതികരണങ്ങളും സഭയെ വിവാദത്തിലാക്കുന്നതിനിടെയാണ് കത്തോലിക്കാ ബാവയുടെ പ്രതികരണം. സഭക്ക് ബിജെപി അനുകൂല നിലപാടില്ല. എല്ലാ മതേതര പാർട്ടിക്കോളാടും സമദൂര സിദ്ധാന്തമാണ് സ്വീകരിക്കുന്നത്.

Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം

മതേതര വിരുദ്ധതയുള്ള പാർട്ടികളെ അംഗീകരിക്കില്ല. രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ബാവ ട്വന്റി ഫോറിനോട് പറഞ്ഞു.ബിജെപി അനുകൂല നിലപാട് സ്വീകരിച്ച്, സഭക്കും അതെ നിലപാടാണെന്ന് പറഞ്ഞ കുന്നംകുളം മെത്രോപൊലീത്ത ഗീവർഗീസ് മാർ യൂലിയോസിനെ കത്തോലിക്ക ബാവ തള്ളി.

സഭയുടെ നിലപാട് പറയാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടില്ല. ഈസ്റ്റർ ദിനത്തിൽ സഭാമേലധ്യക്ഷന്മാരെ സന്ദർശിച്ചതും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഒരു വശത്ത് കത്തുമ്പോൾ തുടർപരിപാടികളുടെ ആലോചനയിലാണ് ബിജെപി. വിഷു, റംസാൻ ദിനങ്ങളിൽ പരിപാടികൾ നടപ്പിലാക്കാൻ ആണ് തീരുമാനം.

Story Highlights: Orthodox Church does not have a pro-BJP stance; President

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here