റഷ്യൻ സൈനികർ ടോയ്‌ലറ്റ് പാത്രങ്ങൾ പോലും മോഷ്ടിക്കുന്നു; യുക്രൈൻ വിദേശകാര്യ സഹമന്ത്രി

റഷ്യൻ സൈനികർ യുദ്ധത്തിനിടെ വീടുകൾ കൊള്ളയടിക്കുകയും ലൈംഗികാതിക്രമം നടത്തുകയാണെന്നും യുക്രൈൻ വിദേശകാര്യ സഹ മന്ത്രി എമിൻ ധപറോവ. റഷ്യൻ സൈനികർ അവരുടെ ഭാര്യമാരെയും അമ്മമാരെയും വിളിച്ച് നടത്തിയ സംഭാഷണങ്ങൾ ചോർത്തിയ വിവരമാണ് ഇന്ത്യ സന്ദർശിക്കവെ എമിൻ വെളിപ്പെടുത്തിയത്.
വീട്ടു സാധനങ്ങൾ മോഷ്ടിക്കുകയാണെന്നും ചിലപ്പോൾ ടോയ്‌ലറ്റ് പാത്രങ്ങൾ പോലും മോഷ്ടിക്കേണ്ടി വന്നതായും സംഭാഷണങ്ങളിലുണ്ട്. കൂടാതെ ലൈംഗിക അതിക്രമങ്ങളും സൈനികർ നടത്തുന്നതായി എമിൻ പറഞ്ഞു. അമ്മയുടെ മുന്നിൽ 11 വയസുള്ള ഒരു ആൺകുട്ടി പീഡിപ്പിക്കപ്പെട്ടു. അവന്റെ സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു.
ഞങ്ങൾ ഒരു യുദ്ധത്തെ അഭിമുഖീകരിക്കുകയാണ്. തന്റെ സന്ദർശനം സൗഹൃദത്തിന്റെ അടയാളമാണ്. ഇന്ത്യയുമായുള്ള മികച്ച ബന്ധത്തിന് പരസ്പര സഹകരണം ആവശ്യമാണ്. ഇന്ത്യൻ ഉദ്യോഗസ്ഥരെ കീവിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
Story Highlights: ‘Russian soldiers, wives discussed even toilet bowls’: Ukraine minister in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here