Advertisement

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ കെപിസിസി ചര്‍ച്ച ചെയ്യുന്നില്ല; എ ഗ്രൂപ്പിന് അതൃപ്തി

April 14, 2023
2 minutes Read
A Group letter to kpcc president

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരാത്തതില്‍ എ ഗ്രൂപ്പിന് അതൃപ്തി. അതൃപ്തി രേഖപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കെ സി ജോസഫ് കത്തയച്ചു. ഗുരുതര രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിട്ടും രാഷ്ട്രീയകാര്യ യോഗം ചേരാത്തത് അനുചിതമാണെന്നാണ് കത്തിലൂടെ എ ഗ്രൂപ്പ് വിമര്‍ശിച്ചിരിക്കുന്നത്. (A Group letter to kpcc president)

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യണമെന്നും കെ സി ജോസഫിന്റെ കത്തില്‍ ആവശ്യമുണ്ട്. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള രാഷ്ട്രീയകാര്യ സമിതിയുടെ യോഗങ്ങള്‍ നാല് മാസമായി ചേര്‍ന്നിട്ടേയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ ഗ്രൂപ്പിന്റെ വിമര്‍ശനങ്ങള്‍. നേതൃതലത്തിലെ ഭിന്നതയും ആഭ്യന്തര കലഹങ്ങളും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനങ്ങളുമായി എ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.

Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ബിജെപി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ അതിനെ പ്രതിരോധിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടെന്നാണ് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത്തരം യാതൊരു ചര്‍ച്ചയും പാര്‍ട്ടികകത്ത് നടത്താത്തതിലെ അതൃപ്തിയാണ് കത്തിലൂടെ എ ഗ്രൂപ്പ് പങ്കുവച്ചത്. അതേസമയം കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഈ മാസം 20ന് ചേര്‍ന്നേക്കുമെന്ന് വിവരമുണ്ട്.

Story Highlights: A Group letter to kpcc president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top