രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; പ്രതിദിന കേസുകൾ 11,000 കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പ്രതിദിന കേസുകൾ 11,000ത്തിനു മുകളിൽലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ദിവസത്തേക്കാൾ 9% വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ( India reports 11109 new Covid cases in last 24 hours )
ചികിത്സയിലുള്ള രോഗികളുടെ എണ്ണം അരലക്ഷത്തിനടുത്തെത്തി. 49622 കോവിഡ് രോഗികളാണ് നിലവിൽ രാജ്യത്ത് ഉള്ളത്. ഒരു ദിവസത്തിനിടെ 29 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്നാണ്.
ഡൽഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന കേസുകൾ തുടർച്ചയായി 1000 ത്തിന് മുകളിലാണ്. ഒമിക്രോണിന്റെ XBB.1.16 ഉപവകഭേദമാണ് നിലവിലെ വ്യാപനത്തിനു കാരണമെന്ന് ആരോഗ്യമന്ത്രാളായ വൃത്തങ്ങൾ അറിയിച്ചു.
പരിഭ്രാന്തരാകേണ്ടതില്ലെന്നും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുകയും വാക്സിൻ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുകയും ചെയ്യ്യണമെന്ന് അധികൃതർ അറിയിച്ചു.
Story Highlights: India reports 11109 new Covid cases in last 24 hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here