Advertisement

കാർ നിർത്താൻ ആവശ്യപ്പെട്ട പൊലീസുകാരനെ ബോണറ്റിൽ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു; രണ്ട് പേർക്കെതിരെ കേസ്

April 14, 2023
Google News 1 minute Read

വാഹനപരിശോധനക്കിടെ കാർ നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റിൽ വച്ച് ഒരു കിലോമീറ്ററോളം വലിച്ചിഴച്ച രണ്ട് പേർക്കെതിരെ കേസ്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇരുവരെയും തിരിച്ചറിഞ്ഞെന്നും അധികൃതർ അറിയിച്ചു.

മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിനരികെ മാതാ റാണി ചൗകിൽ വ്യാഴാഴ്ച നടത്തിയ പരിശോധനക്കിടെയായിരുന്നു സംഭവം. വൈകുന്നേരം നടത്തിയ പരിശോധനയ്ക്കിടെ ഹെഡ് കോൺസ്റ്റബിൾ ഹർദീപ് സിംഗ് വാഹനം നിർത്താൻ ആവശ്യപ്പെട്ട് കൈ കാണിച്ചു. എന്നാൽ, നിർത്തുന്നതിനു പകരം കാറ് പൊലീസുകാരനെ ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കാറിൻ്റെ ബോണറ്റിലേക്ക് വീണു. തുടർന്ന് പൊലീസുകാരനെ ബോണറ്റിൽ വച്ച് ഇവർ വാഹനമോടിച്ചുപോവുകയായിരുന്നു. ട്രാഫിക് വർധിച്ചപ്പോൾ കാറിൻ്റെ വേഗം കുറയുകയും ഹർദീപ് സിംഗ് താഴെവീഴുകയുമായിരുന്നു. വാഹനമോടിച്ചിരുന്നവർ രക്ഷപ്പെട്ടു.

Story Highlights: Traffic Police Dragged Car Bonnet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here