വന്ദേ ഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തി; കേരള വികസനത്തിന് പുതിയ തുടക്കമെന്ന് ബിജെപി

കേരളത്തിനുള്ള വന്ദേ ഭാരത് ട്രെയിൻ തിരുവനന്തപുരം റെയിൽവേ കൊച്ചുവേളി സ്റ്റേഷനിലേത്തി. കൊച്ചുവേളിയിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ സ്വീകരണം. പാലക്കാട്ടും എറണാകുളത്തും കൊല്ലത്തും സ്വീകരണം നൽകി ബിജെപി പ്രവർത്തകർ. വന്ദേ ഭാരത് എക്സ് പ്രസ് ഈ മാസം 25ന് പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും. വൈകിട്ട് ആറുമണിയോടെയാണ് ട്രെയിൻ കൊച്ചുവേളിയിലെത്തിയത്.(Vande Bharat Express Reached at Trivandrum)
റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ മധുര വിതരണം നടത്തി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, തുടങ്ങിയവർ ചേർന്ന് വന്ദേഭാരത് എക്‌സ്പ്രസിന് സ്വീകരണം നൽകി. ട്രെയിൻ ഏപ്രിൽ 25-ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചിനായിരിക്കും വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്. എട്ട് സ്റ്റോപ്പുകളായിരിക്കും കേരളത്തിലുണ്ടാവുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകൾ. 16 കോച്ചുകളുള്ള ട്രെയിനായിരിക്കും കേരളത്തിൽ സർവീസ് നടത്തുക.
കേരള വികസനത്തിന് പുതിയ തുടക്കമെന്ന് ബിജെപി അറിയിച്ചു. പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും നന്ദി അറിയിക്കുന്നെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനെന്ന വിമർശനം ജനങ്ങൾ തള്ളിക്കളയും. വികസനമാണ് ബിജെപിയുടെ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
Story Highlights: Vande Bharat Express Reached at Trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here