വിക്ടർ മോംഗിൽ ബ്ലാസ്റ്റേഴ്സ് വിട്ടു; ഇനി സ്പെയിനിൽ ‘സെവൻസ്’ കളിക്കുമെന്ന് സൂചന

കേരള ബ്ലാസ്റ്റേഴ്സിൻ്റെ സ്പാനിഷ് പ്രതിരോധ താരം വിക്ടർ മോംഗിൽ ക്ലബ് വിട്ടു എന്ന്റിപ്പോർട്ട്. സൂപ്പർ കപ്പിനു ശേഷം താരം ക്ലബ് വിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരം ബാഴ്സലോണയിലെ കിംഗ്സ് ലീഗിൽ കളിക്കുന്ന റയോ ഡി ബാഴ്സലോണയുമായി കരാറൊപ്പിട്ടതായി സൂചനയുണ്ട്. മോംഗിലിനൊപ്പം ഗ്രീക്ക് ഫോർവേഡ് അപ്പോസ്തലോസ് ജിയാന്നുവും ക്ലബ് വിടുമെന്ന് റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ മോംഗിൽ 20 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. മുൻപ് എടികെ മോഹൻ ബഗാനിലും കളിച്ചിട്ടുള്ള താരം പ്രതീക്ഷയ്ക്കൊത്ത് പ്രകടനം നടത്തിയിരുന്നില്ല. ബാഴ്സലോണയുടെ സ്പാനിഷ് താരം ജെറാർഡ് പീക്കെ ആരംഭിച്ച ഫുട്ബോൾ ലീഗാണ് കിംഗ്സ് ലീഗ്. ഏഴ് പേർ വീതമടങ്ങുന്ന 12 ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക.
Story Highlights: victor mongil kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here