Advertisement

‘കേരളത്തനിമയോടെ വിഷു”; വിഷുവിനെ വരവേൽക്കാനൊരുങ്ങി പ്രവാസി സമൂഹം

April 14, 2023
Google News 2 minutes Read
vishu celebration in saudi

പുതുവര്‍ഷത്തിൻറ്റെ സമൃദ്ധിയും നന്മയും കണികണ്ട് തിരകക്കുള്‍ക്കിടയിലും വിഷു ആഘോഷിക്കാനൊരുങ്ങുകയാണ് സൗദിയിലെ പ്രവാസി വിശ്വാസി സമൂഹവും. കേരളത്തനിമയോടെ വിഷു ആഘോഷിക്കാൻ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങൽ ഒരുക്കി വിപണിയും സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളെയിലേക്ക് കണികണ്ടുണരാന്‍ വിഷുവെത്തുന്നതോടെ സ്വീകരിക്കാന് സൗദിയിലെ പ്രവാസി വിശ്വാസികളും ഒരുങ്ങി കഴിഞ്ഞു.(Vishu 2023; Sudiarabia celebration started)

Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി

വിഷുവെന്നാല്‍ കണിയും കൈനീട്ടവും, വിഷുസദ്യയും തന്നെയാണ് പ്രധാനം. ഒപ്പം വരുംവര്‍ഷം മുഴുവന്‍ ഐശ്വര്യപൂര്‍ണമാകാനുള്ള പ്രാര്‍ഥനയും. കഴിഞ്ഞ ദിവസം മുതൽ മിക്ക ഹൈപ്പർ -സൂപ്പർ മാർക്കറ്റുകളിലും വിഷു സദ്യ വട്ടം ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്കുകളായിരുന്നു.

മലയാളികള്‍ക്കുള്ള ‘വിഷുവിഭവങ്ങള്‍’ നേരത്തെ തന്നെ കടല്‍കടന്നെത്തിയിരുന്നു. കണിക്കൊന്നയും വെള്ളരിയും വാഴയിലയും മുല്ലപ്പൂവുമെല്ലാം ഇവിടെ ലഭ്യമാണ് .വിഷു സദ്യ വിഭവങ്ങൾക്കും ,വെജിറ്റബിൾ ഇനങ്ങളിലും വൻ വിലക്കിഴിവും ഒരുക്കിയാണ് ഈ വർഷം വിപണികൾ ഉപഭോക്താകളെ കാത്തിരികുന്നത്.

സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലെല്ലാം വിവിധ തരം പായസങ്ങളും ,കണിക്കൊന്നയും ,വിഷുക്കണി കിറ്റും വിഷു സദ്യ വിഭവങ്ങളുമെല്ലാം ഒരുക്കിയതായി കിഴക്കൻ പ്രവിശ്യാ ലുലു റീജണൽ കൊമേഴ്‌സ്യൽ മനേജർ ഹാഷിം കുഞ്ഞഹമ്മദ് പറഞ്ഞു .

വിഷു പ്രമാണിച്ച് വസ്ത്ര വിപണിയും സജീവമാണ് . നാട്ടില്‍ നിന്നുമെത്തിയ പരമ്പരാഗത വസ്ത്രങ്ങള്‍ക്കാണ് ആവശ്യക്കാർ ഏറെയും ഈ വർഷം റമദാൻ നാളിലാണ് വിഷു എത്തുന്നത് കൊണ്ട് തന്നെ , റസ്റ്റോറൻറ്റുകളിൽ നിന്നും മാറി കുടുംബ വീടുകളിലും ബാച്ചിലർ റൂമുകളിൽ മാത്രമായി ഒതുങ്ങും വിഷു സദ്യാ തിരക്കുകൾ .

Story Highlights: Vishu 2023; Sudiarabia celebration started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here