വൈദിക സമൂഹത്തോട് അവിശ്വാസമില്ല, ബിജെപിയുടെ നീക്കത്തിൽ ആശങ്കയില്ലെന്ന് കെ സുധാകരൻ

ബിജെപിയുടെ നീക്കത്തിൽ ആശങ്കയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ആർക്കും ആരെയും കാണാം. കേരളത്തിലെ ക്രിസ്ത്യാനികൾ ഓരോ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവരാണ്. ബിഷപ്പുമായുള്ള ചർച്ച പ്രതീക്ഷ നൽകുന്നതാണെന്നും കൂടിക്കാഴ്ചയിൽ തൃപ്തിയുണ്ടെന്നും കെ.സുധാകരൻ പ്രതികരിച്ചു. (K Sudhakaran says he is not worried about the BJP’s move)
തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച ശേഷം, പ്രതികരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്. തലശ്ശേരി ബിഷപ്പ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാനാണ് കോൺഗ്രസ് നീക്കം. എംഎൽഎ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ക്രൈസ്തവരെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് പിന്നാലെയാണ് കോൺഗ്രസ് കൂടിക്കാഴ്ച്ച. കർദ്ദിനാൾ ആലഞ്ചേരി അടക്കമുള്ള മതമേലധ്യക്ഷന്മാരുമായി അടുത്തയാഴ്ച സുധാകരൻ കൂടിക്കാഴ്ച നടത്തും.
Story Highlights: K Sudhakaran says he is not worried about the BJP’s move
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here