Advertisement

അതിഖ് അഹമ്മദിന്‍റെ കൊലപാതകം; യോഗിയുടെ വലിയ പരാജയം; രാജി ആവശ്യപ്പെട്ട് അസദുദ്ദീൻ ഒവൈസി

April 16, 2023
Google News 3 minutes Read
atiq-ahmad-murder-asaduddin-owaisi-demands-yogi-adityanaths-resignation

മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷറഫ് അഹമ്മദും പ്രയാഗ് രാജില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എഐഎംഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ക്രമസമാധാന പാലനത്തിൽ യോഗി ആദിത്യനാഥ് സർക്കാറിന്റെ വൻ പരാജയമാണ് ഇത്. യോഗി രാജിവയ്ക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(atiq ahmad murder asaduddin owaisi demands yogi adityanaths resignation)

ഉത്തർപ്രദേശിൽ ബിജെപി നടത്തുന്നത് തോക്ക് കൊണ്ടുള്ള ഭരണമാണെന്നും നിയമവാഴ്ചയല്ലെന്നും ആരോപിച്ച ഒവൈസി, 2017ൽ ബിജെപി സർക്കാർ രൂപീകരിച്ചത് മുതൽ ഇത് തുടരുകയാണെന്ന് പറഞ്ഞു. സംഭവത്തിൽ സുപ്രിം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും ഒവൈസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി

രക്തം മരവിപ്പിക്കുന്ന ഒരു അരും കൊലയാണിത്. ഈ സംഭവം ക്രമസമാധാനത്തെ സംബന്ധിച്ച് വലിയ ചോദ്യമാണ് ഉയർത്തുന്നത്. ഇതിനുശേഷം രാജ്യത്തിന്റെ ഭരണഘടനയിലും ക്രമസമാധാനപാലനത്തിലും പൊതുജനങ്ങൾക്ക് എന്തെങ്കിലും വിശ്വാസമുണ്ടാകുമോ?

ഉത്തർപ്രദേശ് മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സുപ്രിംകോടതി സ്വമേധയാ വിഷയം ഏറ്റെടുക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സംഘത്തെ രൂപീകരിക്കുകയും ആ സംഘത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉണ്ടാകാതിരിക്കുകയും വേണം. ഞാൻ സുപ്രീം കോടതിയിൽ അപേക്ഷിക്കുന്നുവെന്നും ഒവൈസി കൂട്ടിച്ചേർത്തു.

Story Highlights: atiq ahmad murder asaduddin owaisi demands yogi adityanaths resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here