Advertisement

നടൻ ഭരത് മുരളിയുടെ മാതാവ് ദേവകി അമ്മ അന്തരിച്ചു

April 16, 2023
Google News 2 minutes Read
bharat murali mother passes away

നടൻ ഭരത് മുരളിയുടെ മാതാവ് ദേവകി അമ്മ അന്തരിച്ചു. 88 വയസ്സായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് കൊല്ലം കുടവട്ടൂർ ഹരി സദനത്തിൽ നടക്കും. ( bharat murali mother passes away )

തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അമ്മ ദേവകിയെന്ന് ഭരത് മുരളി പലവേദികളിലും പറഞ്ഞിരുന്നു. 2009 ഓഗസ്റ്റ് 6നാണ് നടൻ മുരളി ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അദ്ദേഹം വിടവാങ്ങി 14 വർഷത്തിന് ശേഷമാണ് അമ്മയും യാത്രയാകുന്നത്.

Story Highlights: bharat murali mother passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here